കേരളം

kerala

ETV Bharat / state

' ജീവിക്കാനാണ് ഓട്ടോ വാങ്ങിയത്, ഇപ്പൊ ജീവിതം വഴിമുട്ടി': ഈ ഓട്ടോക്കാർക്ക് സിഎൻജി കൊടുത്തത് എട്ടിന്‍റെ പണി.. - കണ്ണൂർ ഇന്നത്തെ വാര്‍ത്ത

ഓട്ടോ ഓടിത്തുടങ്ങിയപ്പോഴാണ് ഈ പാവം തൊഴിലാളികൾക്ക് ഒരു കാര്യം മനസിലായത്. ഇന്ധനം നിറയ്‌ക്കണമെങ്കില്‍ ചെറിയ ബുദ്ധിമുട്ടൊന്നുമല്ല സഹിക്കേണ്ടത്. പയ്യന്നൂരിന് പുറമെ പിലാത്തറ, തളിപ്പറമ്പ്, പഴയങ്ങാടി, ചെറുവത്തൂര്‍ എന്നിവിടങ്ങളിലും സി.എൻ.ജി പമ്പ് അനുവദിക്കണമെന്നാണ് ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ ആവശ്യം.

CNG shortage Auto Rickshaw drivers facing crisis  സിഎന്‍ജി ക്ഷാമം രൂക്ഷം  സിഎന്‍ജി ശേഖരിക്കാന്‍ വലഞ്ഞ് പയ്യന്നൂരിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍  Auto Rickshaw drivers facing crisis  കണ്ണൂർ ഇന്നത്തെ വാര്‍ത്ത  kannur todays news
സി.എന്‍.ജി ക്ഷാമം രൂക്ഷം; ഇന്ധനത്തിനായി 72 കിലോമീറ്റർ ഓട്ടം, പ്രതിസന്ധിയിലായി ഓട്ടോറിക്ഷ തൊഴിലാളികള്‍

By

Published : Jun 24, 2022, 8:29 PM IST

കണ്ണൂർ:പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ പ്രാധാന്യം സർക്കാരും പ്രകൃതി സ്നേഹികളും വിളിച്ചുപറയാൻ തുടങ്ങിയിട്ട് നാളുകളായി. നാട് നന്നാവട്ടെ, അതിനൊപ്പം ഞങ്ങളും നന്നാവട്ടെ എന്ന ആഗ്രഹവുമായി പയ്യന്നൂർ നഗരത്തിലെ ഓട്ടോറിക്ഷ തൊഴിലാളികളില്‍ ചിലർ പരിസ്ഥിതി സൗഹൃദ സി.എൻ.ജി ഓട്ടോറിക്ഷകൾ വാങ്ങി ഓടിച്ചുതുടങ്ങി. അങ്ങനെ പയ്യന്നൂരില്‍ ഇപ്പോൾ ഓടുന്നത് 40 സി.എൻ.ജി ഓട്ടോറിക്ഷകളാണ്.

സി.എന്‍.ജി ക്ഷാമം രൂക്ഷമായതോടെ പ്രതിസന്ധിയിലായി ഓട്ടോറിക്ഷ തൊഴിലാളികള്‍

പരിസ്ഥിതി സ്നേഹത്തില്‍ ഓട്ടോ ഓടിത്തുടങ്ങിയപ്പോഴാണ് ഈ പാവം തൊഴിലാളികൾക്ക് ഒരു കാര്യം മനസിലായത്. ഇന്ധനം നിറയ്‌ക്കണമെങ്കില്‍ ചെറിയ ബുദ്ധിമുട്ടൊന്നുമല്ല സഹിക്കേണ്ടത്. സി.എൻ.ജി പമ്പിലെത്താൻ ഇവർ ഓടേണ്ടത് 72 കിലോമീറ്റാണ്.

കാരണം, പയ്യന്നൂരില്‍ സി.എൻ.ജി പമ്പില്ല. അതുള്ളത് പള്ളിക്കുന്നിലാണ്. അവിടെയെത്താൻ 150 രൂപയുടെ ഇന്ധനം വേറെ അടിക്കണം. രണ്ട് മണിക്കൂറെടുക്കും പള്ളിക്കുന്നിലെത്താൻ. ചുരുക്കത്തില്‍ ഒരു ദിവസം ഓടിക്കിട്ടുന്ന വരുമാനം ഇന്ധനം നിറയ്ക്കാൻ ചെലവാക്കണം.

ചിലപ്പോൾ ഇന്ധനം കിട്ടാതെ ഓട്ടം മുടങ്ങുന്നതും പതിവാണ്. പയ്യന്നൂരിലെ ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് മാത്രമല്ല ഈ ദുരിതം. പിലാത്തറ, തളിപ്പറമ്പ്, പഴയങ്ങാടി, ചെറുവത്തൂര്‍ എന്നിവിടങ്ങളിലെ സി.എൻ.ജി ഡ്രൈവർമാരെല്ലാം ഇതേ അവസ്ഥയിലാണ്. പയ്യന്നൂരില്‍ ഉടൻ സി.എൻ.ജി പമ്പ് തുടങ്ങുമെന്ന് പറഞ്ഞാണ് ഏജൻസികൾ ഓട്ടോറിക്ഷ നിരത്തിലിറക്കിയത്. ആ വാഗ്‌ദാനത്തില്‍ വീണവരാണ് ഇപ്പോൾ പെരുവഴിയായത്.

ABOUT THE AUTHOR

...view details