കണ്ണൂർ:മുന്‍ സി എം പി കണ്ണൂര്‍ ജില്ലാ സെക്രട്ടറി സി.കെ.നാരായണന്‍ (65) നിര്യാതനായി. മുയ്യം ചെപ്പിനൂല്‍ സ്വദേശിയായ ഇദ്ദേഹം ഏതാനും മാസങ്ങളായി അസുഖബാധിതനായിരുന്നു. ഇന്ന് പുലര്‍ച്ചെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ സി.കെ.നാരായണന്‍ ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി, സിപിഎം തളിപ്പറമ്പ് ഏരിയാ കമ്മറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
സി എം പി നേതാവ് സി.കെ.നാരായണന്‍ നിര്യാതനായി - kannur latest news
പരിയാരം മെഡിക്കല്‍ കോളജ് ഭരണസമിതി ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം.
സി എം പി നേതാവ് സി.കെ.നാരായണന്‍ നിര്യാതനായി
സിഎംപി സിപിഎമ്മില്‍ ലയിച്ചതിനു ശേഷം സിപിഎം തളിപ്പറമ്പ് ഏരിയാ കമ്മറ്റി അംഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. പരിയാരം മെഡിക്കല്‍ കോളജ് ഭരണസമിതി ഡയരക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് ചെപ്പിനൂല്‍ പൊതുശ്മശാനത്തില്‍ നടക്കും.