കേരളം

kerala

ETV Bharat / state

എല്‍ഡിഎഫിന് ചരിത്ര വിജയമുണ്ടാവുമെന്ന് മുഖ്യമന്ത്രി - പിണറായി വിജയൻ

ബി.ജെ.പിയുടെ നേമത്തെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്നും പിണറായി വിജയൻ

ബി.ജെ.പിയുടെ നേമത്തെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്നും പിണറായി വിജയൻ
ബി.ജെ.പിയുടെ നേമത്തെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്നും പിണറായി വിജയൻ

By

Published : Apr 6, 2021, 8:52 AM IST

Updated : Apr 6, 2021, 10:10 AM IST

കണ്ണൂര്‍: എല്‍.ഡി.എഫിന് ഭരണത്തുടര്‍ച്ചയുണ്ടാവുമെന്നും ചരിത്ര വിജയമുണ്ടാവുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ധര്‍മടത്ത് വോട്ട് ചെയ്യാനത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രതിപക്ഷം ബോംബെല്ലാം പുറത്തെടുത്തോ എന്നറിയില്ല. എന്തായാലും ബി.ജെ.പിയുടെ നേമത്തെ അക്കൗണ്ട് ക്ലോസ് ചെയ്യും. മറ്റെവിടെയെങ്കിലും അവര്‍ അക്കൗണ്ട് തുറക്കുമോ എന്നറിയില്ല. യുഡിഎഫ് അവര്‍ക്കായി വോട്ട് മറിക്കുമെ എന്നറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങള്‍ സര്‍ക്കാരിനൊപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ ജനങ്ങള്‍ തള്ളും. അന്തിമ വിധി നിര്‍ണായിക്കാനാണ് ജനങ്ങള്‍ പോളിങ് ബൂത്തിലെത്തുന്നത്. എല്ലാ ആരാധാന മൂര്‍ത്തികളും സര്‍ക്കാരിനൊപ്പമെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

രാവിലെ 8.15ഓടെയാണ് മുഖ്യമന്ത്രി കുടുംബസമേതം വോട്ട് ചെയ്യാനെത്തിയത്.

Last Updated : Apr 6, 2021, 10:10 AM IST

ABOUT THE AUTHOR

...view details