കേരളം

kerala

ETV Bharat / state

കെ.വി തോമസിന്‍റെ മൂക്ക് ചെത്തിക്കളയുമെന്ന് പറയുന്നു, ഒരു ചുക്കും സംഭവിക്കില്ല : പിണറായി വിജയന്‍ - പാർട്ടി കോൺഗ്രസ് സെമിനാർ 2022

കോൺഗ്രസ് നേതാവെന്ന നിലയിലാണ് കെ.വി തോമസിനെ ക്ഷണിച്ചതെന്നും സെമിനാറിൽ പങ്കെടുക്കാൻ അദ്ദേഹം കാണിച്ച ധീരതയെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി

CM Pinarayi Vijayan on CPI party congress conference  Chief Minister Pinarayi Vijayan on CPI party congress conference  Pinarayi Vijayan about KV Thomas  കെ.വി തോമസ് കോണ്‍ഗ്രസ് പ്രതിനിധിയെന്ന് പിണറായി വിജയൻ  സിപിഐ പാർട്ടി സമ്മേളനം മുഖ്യമന്ത്രി പ്രസംഗം  കെവി തോമസ് പാർട്ടി കോൺഗ്രസ് സമ്മേളനം  പാർട്ടി കോൺഗ്രസ് സെമിനാർ 2022  party congress conference 2022
കെ.വി തോമസ് കോണ്‍ഗ്രസ് പ്രതിനിധി; മൂക്ക് ചെത്തിക്കളയുമെന്ന് പറയുന്നു, ഒരു ചുക്കും സംഭവിക്കില്ലെന്ന് മുഖ്യമന്ത്രി

By

Published : Apr 9, 2022, 10:07 PM IST

Updated : Apr 9, 2022, 11:05 PM IST

കണ്ണൂർ :സിപിഎം പാർട്ടി കോണ്‍ഗ്രസിലേക്ക് കെ.വി തോമസിനെ വിളിച്ചത് കോണ്‍ഗ്രസ് പ്രതിനിധിയായെന്നും ഇപ്പോഴും അദ്ദേഹം കോണ്‍ഗ്രസ് നേതാവായി തുടരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കെ.വി തോമസിനെ ക്ഷണിച്ചത് കോൺഗ്രസ് നേതാവെന്ന നിലയിലാണ്. ചിലർ അദ്ദേഹത്തിന്‍റെ മൂക്ക് ചെത്തിക്കളയും എന്ന് പറയുന്നു. ഇന്ന് ഒന്നും സംഭവിച്ചിട്ടില്ല. നാളെയും ഒന്നും സംഭവിക്കില്ല - മുഖ്യമന്ത്രി പറഞ്ഞു.

കെ.വി തോമസ് പങ്കെടുക്കുന്നതിന് മാധ്യമങ്ങൾ വലിയ പ്രചരണം നൽകി. പല കോൺഗ്രസ് നേതാക്കളും വിസമ്മതിച്ചപ്പോൾ കെ.വി തോമസ് സെമിനാറിൽ പങ്കെടുക്കാൻ ധീരത കാണിച്ചെന്ന് മുഖ്യമന്ത്രി അഭിനന്ദിച്ചു. കണ്ണൂരിൽ സിപിഎം 23-ാം പാർട്ടി കോൺഗ്രസ് സെമിനാർ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.വി തോമസിന്‍റെ മൂക്ക് ചെത്തിക്കളയുമെന്ന് പറയുന്നു, ഒരു ചുക്കും സംഭവിക്കില്ല : പിണറായി വിജയന്‍

ALSO READ:'പിണറായി രാജ്യത്തെ കൊള്ളാവുന്ന മുഖ്യമന്ത്രിമാരിൽ ഒരാൾ' ; കെ റെയിലിന് പിന്തുണയെന്നും സിപിഎം സെമിനാറില്‍ കെ.വി തോമസ്

അതേസമയം ഹിന്ദി ഭാഷയെ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രത്തിന്‍റെ നീക്കത്തെയും മുഖ്യമന്ത്രി വിമർശിച്ചു. ഒരു രാജ്യം ഒരു ഭാഷ എന്ന ആശയം കേന്ദ്രം നേരത്തെ മുന്നോട്ടുവച്ചിരുന്നു. എന്നാൽ അന്ന് വലിയ പ്രതിഷേധമാണ് ഉയർന്നത്. നീണ്ട കാലത്തെ പോരാട്ടം കൊണ്ടാണ് ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപം കൊണ്ടതെന്നും പിണറായി ഓര്‍മിപ്പിച്ചു.

Last Updated : Apr 9, 2022, 11:05 PM IST

For All Latest Updates

ABOUT THE AUTHOR

...view details