കണ്ണൂര്‍ : ബഫര്‍ സോണ്‍ വിഷയത്തിൽ എല്ലാവർക്കും ഏക അഭിപ്രായമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കര്‍ഷകരുടെ താല്‍പര്യങ്ങൾ സംരക്ഷിക്കാൻ സർക്കാർ ആവുന്നതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന കേരളോത്സവം കണ്ണൂർ പൊലീസ് മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
'കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആവുന്നത് ചെയ്യും' ; ബഫര്‍ സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രി - സംസ്ഥാന കേരളോത്സവം
കോടതി ഉത്തരവിന്‍റെ ഭാഗമായുള്ള റിപ്പോർട്ട് നൽകാൻ വേണ്ടിയാണ് ഉപഗ്രഹ സർവേ നടത്തുന്നത്. സദുദ്ദേശം മാത്രമാണ് അതിനുപിന്നിലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി
!['കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആവുന്നത് ചെയ്യും' ; ബഫര്‍ സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രി Pinarayi Vijayan about Buffer zone CM Pinarayi Vijayan on Buffer zone issue CM Pinarayi Vijayan Buffer zone issue Buffer zone ബഫര്‍ സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രി ബഫര്‍ സോണ്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സുപ്രീം കോടതി ബഫര്‍ സോണ്‍ വിഷയത്തിൽ സുപ്രീം കോടതി സംസ്ഥാന കേരളോത്സവം ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്രണൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17246370-thumbnail-3x2-cm.jpg)
സുപ്രീം കോടതിയുടെ ഉത്തരവ് എങ്ങനെ ബാധിക്കും എന്നത് ജന താല്‍പര്യം മുൻനിർത്തി കോടതിയിൽ പറയാനും കേന്ദ്രസർക്കാറിന്‍റെ ശ്രദ്ധയിൽപ്പെടുത്താനും സർക്കാർ തയ്യാറായിട്ടുണ്ട്. കോടതി ഉത്തരവിന്‍റെ ഭാഗമായുള്ള റിപ്പോർട്ട് നൽകാൻ വേണ്ടിയാണ് ഉപഗ്രഹ സർവേ നടത്തുന്നത്. സദുദ്ദേശം മാത്രമാണ് അതിനുപിന്നിലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രാദേശിക പ്രത്യേകതകൾ പഠിക്കാൻ ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ അധ്യക്ഷനായി വിദഗ്‌ധസമിതിയെ നിയോഗിച്ചുവെന്നും എന്നാൽ ഇതൊന്നുമല്ല നടക്കുന്നതെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലർ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.