കണ്ണൂർ: ധർമ്മടം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തുന്നതിന്‍റെ ഭാഗമായുള്ള ആദ്യ യോഗം പിണറായിയിൽ നടന്നു. മുഴുവൻ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റികളുടെയും യോഗങ്ങൾ വിളിച്ചു ചേർത്ത് പ്രചാരണ പ്രവർത്തനങ്ങൾ പിണറായി വിജയൻ അവലോകനം ചെയ്യും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള പൊതു യോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല.
ധർമ്മടത്തെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ വിലയിരുത്തി മുഖ്യമന്ത്രി - darmadam election campaign
മുഴുവൻ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റികളുടെയും യോഗങ്ങൾ വിളിച്ചു ചേർത്ത് പ്രചാരണ പ്രവർത്തനങ്ങൾ പിണറായി വിജയൻ അവലോകനം ചെയ്യും.
തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ കണ്ണൂർ ധർമ്മടത്ത് ക്യാമ്പ് ചെയ്താണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രചരണ പരിപാടികൾ വിലയിരുത്തുന്നത്. ഇതിനായി എട്ട് പഞ്ചായത്തുകളുടെ തെരഞ്ഞെടുപ്പ് കമ്മിറ്റികളുടെ യോഗങ്ങളാണ് അടുത്ത അഞ്ചു ദിവസങ്ങളിലായി നടക്കുന്നത്. മണ്ഡലത്തിന് പുറത്ത് കണ്ണൂർ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ വ്യാഴാഴ്ച മുഖ്യമന്ത്രി പങ്കെടുക്കും.
ഇന്ന് രാവിലെ പിണറായി പഞ്ചായത്തിലെ സംഘടനാ പ്രവർത്തനങ്ങൾ വിലയിരുത്തി. പിന്നീട് മുഖ്യമന്ത്രി മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള നിർമാണങ്ങളുടെ പുരോഗതി വിലയിരുത്തി. പാറപ്രറം ബോട്ട് ജെട്ടിയും, പാറപ്പുറം -മേലൂർകടവ് അപ്രോച്ച് റോഡിന്റെയും നിർമാണം നടക്കുന്ന പ്രദേശങ്ങൾ സന്ദർശിച്ചു. പതിനാലാം തീയതി തെരഞ്ഞെടുപ്പ് പൂർത്തിയായതിന് ശേഷം മാത്രമേ മുഖ്യമന്ത്രിയും കണ്ണൂരിൽ നിന്ന് മടങ്ങു.