സുശാന്ത് സിംഗിന്‍റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ - condolences sushant singh rajput
ഇന്ത്യൻ സിനിമയ്ക്ക് തന്നെ വലിയ നഷ്ടമാണ് സുശാന്തിന്‍റെ മരണം കൊണ്ട് സംഭവിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സുശാന്ത് സിംഗിന്‍റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
കണ്ണൂർ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്‌പുത്തിന്‍റെ വിയോഗത്തില്‍ അഗാധ ദു:ഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ സിനിമയ്ക്ക് തന്നെ വലിയ നഷ്ടമാണ് സുശാന്തിന്‍റെ മരണം കൊണ്ട് സംഭവിച്ചിരിക്കുന്നത്. പ്രളയ സമയത്ത് അദ്ദേഹം മലയാളികളോട് കാണിച്ച സഹജീവി സ്നേഹം കേരളം എന്നും ഓർക്കുമെന്നും പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.