മൂസ സ്വപ്രയത്നം കൊണ്ട് ഉയര്‍ന്നുവന്ന കലാകാരൻ: മുഖ്യമന്ത്രി - മാപ്പിളപ്പാട്ട്
"മാപ്പിളപ്പാട്ട് കലയെ ആസ്വാദനത്തിന്‍റെ പുതിയ തലങ്ങളിലേക്ക് എത്തിക്കുന്നതിന് മൂസ വലിയ സംഭാവനകള്‍ നല്‍കി" - മുഖ്യമന്ത്രി പിണറായി വിജയന്‍
തലശ്ശേരി: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഗള്‍ഫ് നാടുകളില്‍ അവതരിപ്പിച്ച സ്റ്റേജ് പരിപാടികളിലൂടെ മാപ്പിളപ്പാട്ടിന്‍റെ പെരുമ ഇന്ത്യക്ക് പുറത്തും എത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. വളരെ എളിയ നിലയില്‍ നിന്ന് സ്വപ്രയത്നം കൊണ്ട് സംഗീത രംഗത്ത് ഉയര്‍ന്നുവന്ന കലാകാരനായിരുന്നു മൂസ. സംഗീതലോകത്തേക്ക് സാധാരണക്കാരില്‍ സാധരണക്കാരെ വരെ ആനയിക്കുന്ന ഒരു സംസ്ക്കാരം അദ്ദേഹം മുന്നോട്ടുവച്ചു. മാപ്പിളപ്പാട്ട് കലയെ ആസ്വാദനത്തിന്‍റെ പുതിയ തലങ്ങളിലേക്ക് എത്തിക്കുന്നതിന് അദ്ദേഹം വലിയ സംഭാവനകള്‍ നല്‍കിയെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. ഒരു മാസത്തോളമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. മൂസയുടെ ഖബറടക്കം നാളെ ഉച്ചക്ക് മട്ടാമ്പ്രം ജുമഅ മസ്ജിദ് ഖബർസ്ഥാനിൽ രാവിലെ 9ന് നടക്കും. തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും.