കണ്ണൂര്‍: മാധ്യമ പ്രവർത്തനത്തിൽ എന്തൊക്കെ മാറ്റങ്ങൾ വന്നു, ഇനി എന്തൊക്കെ മാറ്റങ്ങൾ വരും എന്നത് ചിന്തനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ രംഗത്തെ സാങ്കേതികമായ വളർച്ച വിസ്‌മയിപ്പിക്കുന്നതും അത്ഭുതകരവുമാണ്. എന്നാൽ ഉള്ളടക്കത്തിന്‍റെ കാര്യത്തിലും ഈ മാറ്റം വന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കണ്ണൂർ പ്രസ് ക്ലബിന്‍റെ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
മാധ്യമ പ്രവര്‍ത്തനത്തിലെ മാറ്റങ്ങള്‍ ചിന്തനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ - kerala cm
കടുത്ത വെല്ലുവിളികളിലൂടെയാണ് പത്രപ്രവർത്തനം വളർന്നതെന്നും നാടിനോടും ജനങ്ങളോടുമുള്ള പ്രതിബന്ധതയായിരുന്നു പത്രപ്രവര്‍ത്തനത്തിന്‍റെ പൊതുവായ ഉള്ളടക്കമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍
പാമ്പൻ മാധവനെപ്പോലുള്ള പ്രതിഭാധനൻമാരായ പത്രപ്രവർത്തകരുടെ നാടാണ് കണ്ണൂർ. നാടിന്‍റെ വികസനമെന്ന താൽപര്യം മുൻ നിർത്തിയാണ് പഴയകാല പത്രപ്രവർത്തകർ പ്രവർത്തിച്ചത്. മാതൃകാപരമായ ചുവടുവെപ്പുകൾ നടത്തിയാണ് അവരെല്ലാം മുന്നോട്ട് വന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പത്രപ്രവർത്തനത്തിന്‍റെ തുടക്കം മുതൽ അതിനൊരു ലക്ഷ്യവും സന്ദേശവും ഉണ്ടായിരുന്നു. കടുത്ത വെല്ലുവിളികളിലൂടെയാണ് പത്രപ്രവർത്തനം വളർന്നത്. നാടിനോടും ജനങ്ങളോടുമുള്ള പ്രതിബന്ധതയായിരുന്നു പൊതുവായ ഉള്ളടക്കം. ഈ ആശയങ്ങൾ മുറുകെ പിടിച്ച റാമോജി റാവുവിനെപ്പോലുള്ള പത്രാധിപർ ശാസിക്കപ്പെടുന്ന അവസ്ഥ പോലും ഉണ്ടായി. എന്നാൽ അക്രമത്തിനും അനീതിക്കും എതിരായ സന്ദേശം നൽകുന്നതിൽ നിന്ന് മുഖ്യധാര മാധ്യമങ്ങൾ മുഖം തിരിച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ആധുനിക മാധ്യമ പ്രവർത്തനത്തിൽ സാഹസിക പത്രപ്രവർത്തനം ഇല്ല. നാടിനോടും ജനങ്ങളോടുമുള്ള പ്രതിജ്ഞാബദ്ധതയിൽ നിന്ന് മുഖ്യധാര മാധ്യമങ്ങൾ പുറകോട്ട് പോയി. സെൻസേഷനാണ് അവർ പ്രാധാന്യം നൽകുന്നതെന്നും ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളോട് നിന്ന് അവർ മുഖം തിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യധാര മാധ്യമങ്ങൾ മുഖംതിരിക്കുന്ന വാർത്തകൾ പുറത്ത് കൊണ്ടുവരുന്നവർ അതിഭീകരമായി ആക്രമിക്കപ്പെടുന്നു. പത്രപ്രവർത്തനത്തിന്‍റെ മൂല്യം മനസിലാക്കത്തവർ അത് മനസിലാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കണ്ണൂർ ചേംബർ ഹാളിൽ നടന്ന ചടങ്ങിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു.