കേരളം

kerala

ETV Bharat / state

കൊവിഡ് മാനദണ്ഡം പാലിക്കാത്ത ഓൺലൈൻ ഹോം ഡെലിവറി സ്ഥാപനങ്ങൾ വ്യാപാരികൾ പൂട്ടിച്ചു

കൊവിഡ് മാനദണ്ഡം ലംഘിച്ച് 30ലധികം ജീവനക്കാർ ഒരേ സമയമാണ് ഈ സ്ഥാപനങ്ങളിൽ എത്തുന്നത്.

online delivery partner offices closed  kannur online delivery  thalipparamba home delivery  ഓൺലൈൻ ഹോം ഡെലിവറി സ്ഥാപനങ്ങൾ വ്യാപാരികൾ പൂട്ടിച്ചു  ഓൺലൈൻ ഹോം ഡെലിവറി സ്ഥാപനങ്ങൾ പൂട്ടിച്ചു  തളിപ്പറമ്പ് ഹോം ഡെലിവറി
കൊവിഡ് മാനദണ്ഡം പാലിക്കാത്ത ഓൺലൈൻ ഹോം ഡെലിവറി സ്ഥാപനങ്ങൾ വ്യാപാരികൾ പൂട്ടിച്ചു

By

Published : Jun 13, 2021, 12:34 AM IST

കണ്ണൂർ: ഓൺലൈൻ മാർക്കറ്റിങ് സ്ഥാപനങ്ങൾ കൊവിഡ് മാനദണ്ഡം പാലിക്കാതെ സാധനങ്ങൾ ഹോം ഡെലിവറി ചെയ്യുന്നത് തടഞ്ഞ് തളിപ്പറമ്പിലെ വ്യാപാരികൾ. തളിപ്പറമ്പിലെ നാല് സ്ഥാപനങ്ങൾ പൊലീസിന്‍റെ പിന്തുണയോടെ അടപ്പിക്കുകയും ചെയ്‌തു. കനത്ത നിയന്ത്രണങ്ങൾ നടപ്പിലാക്കുന്ന ശനിയാഴ്‌ച 30ലധികം ജീവനക്കാരെ വെച്ച് പ്രവർത്തനം നടത്തുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് വ്യാപാരികൾ ഇടപെട്ടത്. സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് കേസ് എടുക്കുമെന്ന് അറിയിച്ചു.

Also Read:ചരിത്ര നീക്കവുമായി തമിഴ്നാട്; പൂജ ചെയ്യാൻ സ്ത്രീകളും

ട്രിപ്പിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്ന ശനിയാഴ്‌ച അവശ്യവസ്‌തുക്കൾ വിൽക്കുന്ന വ്യാപാരസ്ഥാപനങ്ങൾ തുറക്കാനുള്ള അനുമതി മാത്രമാണ് സർക്കാർ നൽകിയിട്ടുള്ളത്. എന്നാൽ ഓൺലൈൻ സാധനങ്ങൾ ഹോം ഡെലിവറി ചെയ്യുന്ന ആമസോൺ, ഫ്ലിപ്‌കാർട്ട് തുടങ്ങിയ സ്ഥാപനങ്ങൾ, വ്യാപാരങ്ങൾക്ക് ഇളവ് നൽകിയ അവശ്യവസ്‌തുക്കളല്ലാത്ത എല്ലാവിധ സാധനങ്ങളും വീടുകളിൽ എത്തിച്ച് നൽകുകയാണ്. കൊവിഡ് മാനദണ്ഡം ലംഘിച്ച് 30ലധികം ജീവനക്കാർ ഒരേ സമയമാണ് ഈ സ്ഥാപനങ്ങളിൽ എത്തുന്നത്.

Also Read:മുട്ടില്‍ വനംകൊള്ള: നിലമ്പൂരിലും പ്രത്യേക അന്വേഷണസംഘമെത്തി

സാധനങ്ങൾ ഹോം ഡെലിവറി ചെയ്യാനുള്ള ഉത്തരവ് ഓൺലൈൻ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ട്. എന്നാൽ ഒരു മാനദണ്ഡവും പാലിക്കാതെ ലോക്ക്ഡൗൺ മറയാക്കി എല്ലാ സാധനങ്ങളും ഇവർ വിൽപ്പന നടത്തുകയാണ്. വ്യാപാരികൾക്ക് അവശ്യസാധനങ്ങൾക്ക് ഇളവ് അനുവദിച്ചപ്പോൾ ഓൺലൈൻ സ്ഥാപനങ്ങൾക്ക് എല്ലാ സാധനങ്ങൾക്കും ഹോം ഡെലിവറി അനുവദിച്ചതിനെതിരെ റൂറൽ ജില്ല പൊലീസ് മേധാവിക്കും എംഎൽഎയ്ക്കും വ്യാപാരികൾ പരാതി നൽകിയിരുന്നു.

ABOUT THE AUTHOR

...view details