കണ്ണൂർ:ക്ലീൻ കേരള കമ്പനി മാനേജിങ് ഡയറക്ടർ പി. കേശവൻ നായർ പാനൂർ ബ്ലോക്ക് പഞ്ചായത്തിലെ പ്ലാസ്റ്റിക്ക് മാലിന്യ സംസ്കരണ കേന്ദ്രമായ ആർആർഎഫ് സന്ദർശിച്ചു. ഹരിത കേരളം മിഷൻ ജില്ല കോഡിനേറ്റർ ഇ.കെ സോമശേഖരൻ, ക്ലീൻ കേരള കമ്പനി ജില്ല കോഡിനേറ്റർ ആശംസ് ഫിലിപ്പ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ആർആർഎഫ് കേന്ദ്രം സന്ദർശിച്ച് ക്ലീൻ കേരള കമ്പനി - പി. കേശവൻ നായർ
ആർആർഎഫ് കേന്ദ്രം നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് വിലയിരുത്തിയ സംഘം, കേന്ദ്രം വിപുലീകരിക്കുന്നതിനുള്ള സാധ്യതകളും ചർച്ച ചെയ്തു.
also read:ചൊവ്വാഴ്ച കനത്തമഴ ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
വള്ള്യായി നവോദയ കുന്നിൽ പ്രവർത്തിക്കുന്ന ആർആർഎഫ് കേന്ദ്രം നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് വിലയിരുത്തിയ സംഘം, കേന്ദ്രം വിപുലീകരിക്കുന്നതിനുള്ള സാധ്യതകളും ചർച്ച ചെയ്തു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എ.ശൈലജ, വൈസ് പ്രസിഡന്‍റ് ടി.ടി റംല, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻമാരായ രമേശൻ കണ്ടോത്ത്, കെ.പി ശശിധരൻ, ബ്ലോക്ക് പഞ്ചായത്തംഗം എൻ. പ്രസീത, ബിഡിഒ ടി.വി സുഭാഷ്, ജി.ഇ.ഒ അനു അജയൻ എന്നിവർ തുടർന്ന് നടന്ന അവലോകന യോഗത്തിൽ പങ്കെടുത്തു.