കണ്ണൂർ: ഇന്ധന നികുതിയിൽ ഇളവു നൽകാത്ത സംസ്ഥാന സർക്കാർ നിലപാടിനെതിരെ കോൺഗ്രസ് പ്രവർത്തകർ കണ്ണൂരിലും ചക്രസ്തംഭന സമരം നടത്തി. കാൾടെക്‌സ് ജംഗ്ഷനിൽ നടന്ന ദേശീയപാത ഉപരോധം കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
കോൺഗ്രസിന്‍റെ ചക്രസ്‌തംഭന സമരം; കണ്ണൂരിൽ നേരിയ സംഘർഷം - ചക്രസ്‌തംഭന സമരം
സമരം നേരത്തെ അവസാനിപ്പിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടതിനെ തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ കണ്ണൂരിൽ നേരിയ വാക്കേറ്റമുണ്ടായി.
കോൺഗ്രസിന്‍റെ ചക്രസ്‌തംഭന സമരം; കണ്ണൂരിൽ നേരിയ സംഘർഷം
ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജിന്‍റെ നേതൃത്വത്തിൽ നൂറിലധികം പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. 15 മിനിറ്റോളം ദേശീയപാതയിൽ ഗതാഗതം പൂർണമായും സ്‌തംഭിച്ചു. സമരം നേരത്തെ അവസാനിപ്പിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടതിനെ തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ നേരിയ വാക്കേറ്റമുണ്ടായി.
Also Read: ലഖിംപൂർ ഖേരി: വീണ്ടും അസംതൃപ്‌തി പ്രകടിപ്പിച്ച് സുപ്രീം കോടതി