കേരളം

kerala

ETV Bharat / state

മാർക്‌സിസ്റ്റ് വിരോധത്തിന്‍റെ പേരിൽ കോൺഗ്രസിലേക്ക് വോട്ട് പോകില്ലെന്ന് സികെ പത്മനാഭൻ - Ramesh Chennithala

ബിജെപി വോട്ടുകളെ സംബന്ധിച്ചുള്ള രമേശ് ചെന്നിത്തലയുടെ പ്രസ്താവന ന്യൂനപക്ഷ വോട്ടുകളെ പ്രീണിപ്പിക്കാൻ പറ്റുമോ എന്ന അവരുടെ പഴയ പരീക്ഷണത്തിന്‍റെ ആവർത്തനം മാത്രമാണെന്ന് സികെ പത്മനാഭൻ പറഞ്ഞു

CK Padmanabhan in thalasseri  Ramesh Chennithala  തലശേരിയിലെ എൻഡിഎ സ്ഥാനാർത്ഥി
മാർക്‌സിസ്റ്റ് വിരോധത്തിന്‍റെ പേരിൽ കോൺഗ്രസിലേക്ക് വോട്ട് പോകില്ലെന്ന് സികെ പത്മനാഭൻ

By

Published : Mar 24, 2021, 9:50 PM IST

കണ്ണൂർ: തലശേരിയിൽ മാർക്സിസ്റ്റ് വിരോധത്തിന്‍റെ പേരിൽ കോൺഗ്രസിലേക്ക് വോട്ട് പോകില്ലെന്ന് സികെ പത്മനാഭൻ.
കൊലപാതക രാഷ്ട്രീയം നടത്തിയവർ അധികാരത്തിൽ വരാൻ പാടില്ല. തലശേരിയിൽ ബിജെപി നേതൃത്വം എടുക്കുന്ന തീരുമാനം അണികൾ അനുസരിക്കും. അത് കേന്ദ്ര സംസ്ഥാന നേതൃത്വം ആലോചിച്ച് തീരുമാനിക്കുമെന്നും പത്മനാഭൻ പറഞ്ഞു.

മാർക്‌സിസ്റ്റ് വിരോധത്തിന്‍റെ പേരിൽ കോൺഗ്രസിലേക്ക് വോട്ട് പോകില്ലെന്ന് സികെ പത്മനാഭൻ

ബിജെപി വോട്ടുകളെ സംബന്ധിച്ചുള്ള രമേശ് ചെന്നിത്തലയുടെ പ്രസ്താവന ന്യൂനപക്ഷ വോട്ടുകളെ പ്രീണിപ്പിക്കാൻ പറ്റുമോ എന്ന അവരുടെ പഴയ പരീക്ഷണത്തിന്‍റെ ആവർത്തനം മാത്രമാണ്. ചെന്നിത്തല വലിയ വീരവാദങ്ങൾ പറയേണ്ട കാര്യമില്ല. കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പണ്ട് കുറുക്കൻ പറഞ്ഞപോലെ അവർക്ക് ബിജെപി വോട്ടുകൾ കിട്ടില്ല എന്ന് ഉറപ്പുണ്ട്. അതുകൊണ്ടാണ് അവർ ബിജെപി വോട്ടുകൾ വേണ്ട എന്ന് പറയുന്നത്. കടുത്ത ബിജെപി വിരോധം പ്രകടിപ്പിച്ചാൽ ന്യൂനപക്ഷങ്ങളുടെ വോട്ട് കിട്ടും എന്നൊരു മനശാസ്ത്രം കേരള രാഷ്ട്രീയത്തിൽ ഉണ്ടെന്നും സികെ പത്മനാഭൻ പറഞ്ഞു.

ABOUT THE AUTHOR

...view details