കണ്ണൂരിലെ ബിജെപി സ്ഥാനാർഥിസി.കെ. പദ്മനാഭൻ തെരഞ്ഞെടുപ്പ്പ്രചാരണം ആരംഭിച്ചു. ജില്ലാ ആസ്ഥാനമായ മാരാർജി ഭവനിലെത്തി പുഷ്പാർച്ചന നടത്തിയ സി.കെ. പദ്മനാഭന്‍ തളാപ്പിലെ ചിന്മയ കോളജിലെവിദ്യാർത്ഥികൾക്കൊപ്പമാണ്പ്രചാരണത്തിന് തുടക്കമിട്ടത്. വിശ്വാസ സംരക്ഷണ യാത്ര നടത്തിയ കെ. സുധാകരന്‍റെഇരട്ട മുഖം വോട്ടർമാർ തിരിച്ചറിയുമെന്നും മോദി വിരോധമല്ലാതെ ഇടത് വലത് മുന്നണികൾക്ക് സ്വന്തമായ അജണ്ടയില്ലെന്നും സി.കെ. പദ്മനാഭൻ പറഞ്ഞു.
കണ്ണൂരിൽ താമര വിരിയിക്കാൻ പ്രചാരണം ആരംഭിച്ച് സി.കെ. പദ്മനാഭൻ - സി കെ പദ്മനാഭൻ
ആചാര സംരക്ഷണത്തിന്‍റെ പേരിൽ കോൺഗ്രസ് അധര വ്യായാമം നടത്തി വിശ്വാസികളെ കബളിപ്പിക്കുന്നുവെന്ന് സി.കെ. പദ്മനാഭൻ
ചിന്മയ കോളജിലെത്തിയസ്ഥാനാർഥിയെ ഹർഷാരവത്തോടെയാണ് വിദ്യാർഥികൾ വരവേറ്റത്. മോദി സർക്കാരിന്‍റെഭരണനേട്ടം ചൂണ്ടിക്കാട്ടിയായിരുന്നു വോട്ട് അഭ്യർത്ഥന. ശബരിമല വിഷയത്തിൽ കെ. സുധാകരൻ കൈക്കൊണ്ട നിലപാട് അദ്ദേഹത്തിന് അനുകൂല വോട്ടാകുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, ആചാര സംരക്ഷണത്തിന്‍റെപേരിൽ കോൺഗ്രസ് അധര വ്യായാമം നടത്തി വിശ്വാസികളെ കബളിപ്പിക്കുന്നു എന്നായിരുന്നു മറുപടി. ഒപ്പംസിപിഎം ഉന്നയിക്കുന്ന കോലീബി സഖ്യത്തെ കുറിച്ചുളള ചോദ്യത്തിന്എന്തൊക്കെ തള്ളിപ്പറഞ്ഞാലും കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിൽ ബിജെപിക്ക് കണ്ണൂരിൽ ലഭിച്ച 51,636 വോട്ട് കുറയാതെ നോക്കേണ്ടതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.