കേരളം

kerala

കണ്ണൂരിൽ രക്തദാനം നടത്തി സിവിൽ ഡിഫൻസ് അംഗങ്ങൾ

തളിപ്പറമ്പ് സഹകരണ ആശുപത്രിയുമായി സഹകരിച്ചാണ് അഗ്നിശമന സേന രക്തദാനം ചെയ്‌തത്. സേനാംഗങ്ങളായ 15 പേരാണ് രക്തം ദാനം ചെയ്‌തത്.

By

Published : Aug 18, 2020, 3:59 PM IST

Published : Aug 18, 2020, 3:59 PM IST

Civil Defense members  donated blood kannur  kannur news  കണ്ണൂർ  കണ്ണൂർ രക്തദാനം  സിവിൽ ഡിഫൻസ് അംഗങ്ങൾ
കണ്ണൂരിൽ രക്തദാനം നടത്തി സിവിൽ ഡിഫൻസ് അംഗങ്ങൾ

കണ്ണൂർ: കൊവിഡ് കാലത്ത് രക്തദാനവുമായി തളിപ്പറമ്പ് അഗ്നി ശമന സേനയുടെ ഭാഗമായുള്ള സിവിൽ ഡിഫൻസ് അംഗങ്ങൾ. തളിപ്പറമ്പ് സഹകരണ ആശുപത്രിയുമായി സഹകരിച്ചാണ് അഗ്നിശമന സേന സിവിൽ ഡിഫൻസ് അംഗങ്ങളായ 15 പേർ രക്തദാനം നടത്തിയത്. കഴിഞ്ഞ ദിവസം ഇവരുടെ കൊവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവാണെന്ന് ഉറപ്പുവരുത്തി.

കണ്ണൂരിൽ രക്തദാനം നടത്തി സിവിൽ ഡിഫൻസ് അംഗങ്ങൾ

കേരള ബ്ലഡ് ഡൊണേഷൻ ഫോറത്തിന്‍റെ സഹകരണവും ഇവർക്ക് ലഭിച്ചു. കൊവിഡ് കാലത്ത് രക്തം ദാനം ചെയ്യാൻ പലരും മടിക്കുന്ന സ്ഥിതിയുണ്ട്. അതിനാൽ തന്നെ ആവശ്യക്കാർ പ്രയാസപ്പെടേണ്ടി വരുന്ന സാഹചര്യമാണ്. സമൂഹത്തിനുവേണ്ടി പ്രവർത്തിക്കുക എന്ന നിലയിലാണ് രക്തം ദാനം ചെയ്‌തതെന്ന് തളിപ്പറമ്പ് ഫയർ സ്റ്റേഷൻ ഓഫീസർ കെ.പി ബാലകൃഷ്‌ണൻ പറഞ്ഞു. ജനങ്ങൾക്ക് വേണ്ടി എല്ലാവിധ പ്രവർത്തനങ്ങൾക്കും ആരോഗ്യവകുപ്പിന്‍റെയും ഫയർ ഫോഴ്‌സിന്‍റെയും കൂടെ സഹകരിക്കുകയാണ് ഡിഫൻസ് സേന.

ABOUT THE AUTHOR

...view details