കേരളം

kerala

ETV Bharat / state

കട ഉടമയേയും ജീവനക്കാരനേയും സിഐടിയുക്കാര്‍ മർദിച്ചതായി പരാതി - ലോഡ് ഇറക്കുന്നതിലെ തർക്കം

സംഭവം മാതമംഗലം പേരൂൽ റോഡിലെ എസ്.ആർ. അസോസിയേറ്റ് എന്ന ഹാര്‍ഡ് വെയർ കടയില്‍

CITU workers assault shop owner in Mathamangalam kannu  unloading at Mathamangalam  ലോഡ് ഇറക്കുന്നതിലെ തർക്കം  സിഐടിയു തൊഴിലാളികൾ മർദ്ദിച്ചതായി പരാതി
കട ഉടമയേയും ജീവനക്കാരനേയും സിഐടിയു തൊഴിലാളികൾ മർദ്ദിച്ചതായി പരാതി

By

Published : Aug 16, 2021, 10:48 PM IST

കണ്ണൂർ : മാതമംഗലത്ത് ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയു തൊഴിലാളികൾ കട ഉടമയേയും ജീവനക്കാരനെയും മർദിച്ചതായി പരാതി. പേരൂൽ റോഡിൽ പ്രവർത്തിക്കുന്ന എസ്.ആർ. അസോസിയേറ്റ് എന്ന ഹാര്‍ഡ് വെയർ കടയിലാണ് സംഭവം.

കട ഉടമയേയും ജീവനക്കാരനേയും സിഐടിയുക്കാര്‍ മർദിച്ചതായി പരാതി

തിങ്കളാഴ്‌ച വൈകീട്ടോടെ ഹാർഡ് വെയർ ഷോപ്പിലേക്ക് സാധനങ്ങളുമായി വാഹനം വന്നിരുന്നു. തുടർന്ന് ഷോപ്പിലെത്തിയ ചുമട്ടുതൊഴിലാളികൾ ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് തർക്കിച്ചെന്നും മര്‍ദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും കട ഉടമ റബീഹ് പറയുന്നു.

Also read: സുഹൃത്തുകളെ തല്ലിക്കൊന്ന സംഭവം: പൊലീസ് അന്വേഷണം ആരംഭിച്ചു

ഷോപ്പിൽ സ്വന്തമായി സാധനങ്ങൾ ഇറക്കാനുള്ള ഹൈക്കോടതി ഉത്തരവ് കട ഉടമയ്ക്കുണ്ട്. മർദനമേറ്റ ഷോപ്പ് ഉടമ റബീഹും ജീവനക്കാരനായ റാഫിയും പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ABOUT THE AUTHOR

...view details