കേരളം

kerala

ETV Bharat / state

ഹാൻവീവിൽ ശമ്പളം മുടങ്ങി; സമരത്തിനിറങ്ങി സിഐടിയു - സമരത്തിനിറങ്ങി സിഐടിയു

സാമ്പത്തിക പ്രതിസന്ധിക്കൊപ്പം സർക്കാർ നൽകാനുള്ള എട്ടരക്കോടിയിലധികം രൂപ കുടിശ്ശികയായതും ഹാൻവീവിന് തിരിച്ചടിയായി. ഷോറൂമുകളിൽ പലതും ഒരു രൂപ പോലും വരുമാനമില്ലാതെ അടച്ചു പൂട്ടിക്കൊണ്ടിരിക്കുകയാണ്.

കണ്ണൂർ ഹാൻവീവിൽ ശമ്പളം മുടങ്ങി സമരത്തിനിറങ്ങി സിഐടിയു CITU strike in kannur
ഹാൻവീവിൽ ശമ്പളം മുടങ്ങി; സമരത്തിനിറങ്ങി സിഐടിയു

By

Published : Feb 5, 2020, 8:48 PM IST

Updated : Feb 5, 2020, 10:03 PM IST

കണ്ണൂർ:കൈത്തറിക്ക് പേരുകേട്ട ഹാൻവീവിൽ ശമ്പളം മുടങ്ങിയതോടെ സിഐടിയു സമരത്തിന്. കോടികളുടെ നഷ്ടവും വിപണന കേന്ദ്രങ്ങൾ അടച്ച് പൂട്ടുന്ന അവസ്ഥയും വന്നപ്പോഴാണ് ഇടത് തൊഴിലാളി സംഘടന സമരമാരംഭിച്ചത്. വിഷയം വഷളായാൽ തൊഴിലാളി മേഖലയിൽ അത് വൻ തിരിച്ചടിയാകുമെന്ന് കണക്കാക്കി പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.

ഹാൻവീവിൽ ശമ്പളം മുടങ്ങി; സമരത്തിനിറങ്ങി സിഐടിയു

സാമ്പത്തിക പ്രതിസന്ധിക്കൊപ്പം സർക്കാർ നൽകാനുള്ള എട്ടരക്കോടിയിലധികം രൂപ കുടിശ്ശികയായതും ഹാൻവീവിന് തിരിച്ചടിയായി. ഷോറൂമുകളിൽ പലതും ഒരു രൂപ പോലും വരുമാനമില്ലാതെ അടച്ചു പൂട്ടിക്കൊണ്ടിരിക്കുകയാണ്. ഹാൻവീവ് കോർപ്പറേഷന്‍റെ ആസ്ഥാനമായ കണ്ണൂരിലെ നാല് ഷോറുമുകളിൽ മൂന്നെണ്ണവും പൂട്ടി. സംസ്ഥാനത്താകെ എൺപത് ഷോറൂമുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോഴുള്ളത് 46 ഷോറൂമുകൾ മാത്രം. കഴി‌ഞ്ഞ വർഷം മാത്രം ഏഴരക്കോടി രൂപയുടെ നഷ്ടം നേരിട്ട സ്ഥാപനം തുടങ്ങിയിട്ട് അൻപത് വർഷമായിട്ടും ഇന്നുവരെ ലാഭത്തിലായിട്ടില്ല. മറ്റ് വഴികൾ ഇല്ലാതായതോടെ കണ്ണൂരിലെ പ്രധാന ഓഫീസിന് മുന്നിൽ സിഐടിയു കൊടി കെട്ടി സമരം തുടങ്ങി.

കൈത്തറി തൊളിലാളികളടക്കം ഹാൻവീവിലെ 2212 ജീവനക്കാർക്ക് ഒന്നര കോടിയിലധികം രൂപയാണ് ശമ്പള ഇനത്തിൽ മാത്രം മാസം നൽകേണ്ടത്. നേരത്തെ നികുതിയില്ലായിരുന്ന ഹാൻവീവ് ഉത്പ്പന്നൾക്ക് ജിഎസ്‌ടി ആയതോടെ അഞ്ച് ശതമാനം നികുതി വന്നു. ഉത്സവ സീസണിൽ നൽകി വന്ന പത്ത് ശതമാനം റിബേറ്റ് കേന്ദ്ര സർക്കാർ നിർത്തലാക്കുകയും ചെയ്തു. സംസ്ഥാന ബജറ്റിലാണ് ഇനി ഹാൻവീവിന്‍റെ പ്രതീക്ഷ.

Last Updated : Feb 5, 2020, 10:03 PM IST

ABOUT THE AUTHOR

...view details