കണ്ണൂർ: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ തളിപ്പറമ്പ് സർസയ്യിദ് കോളജിലെയും ഇൻസ്റ്റിറ്റ്യൂട്ടിലെയും ആയിരത്തിലധികം വിദ്യാർഥികൾ ലോങ് മാർച്ച് നടത്തി. മോദി സർക്കാരിൻ്റെ നടപടി ഭരണാഘടന വിരുദ്ധമാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. വെള്ളിയാഴ്ച വൈകുന്നേരം 3.30ന് സർ സയ്യിദ് കോളജ് പരിസരത്ത് നിന്നാണ് ലോംഗ് മാർച്ച് ആരംഭിച്ചത്. പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്ലക്കാർഡുകളുമായാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്.
പൗരത്വ ഭേദഗതി ബിൽ;ലോങ് മാർച്ച് നടത്തി സർ സയ്യിദ് കോളജ് വിദ്യാർഥികൾ - കണ്ണൂർ വാർത്ത
മോദി സർക്കാരിൻ്റെ നടപടി ഭരണാഘടന വിരുദ്ധമാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
പൗരത്വ ഭേദഗതി ബിൽ;ലോങ് മാർച്ച് നടത്തി സർ സയ്യിദ് കോളേജ് വിദ്യാർഥികൾ
പാലകുളങ്ങര, ചിന്മയ റോഡ്, കോർട്ട് റോഡ്, മെയിൻ റോഡ് എന്നിവ വഴി നഗരം ചുറ്റിയ ലോങ് മാർച്ച് ദേശീയ പാതയിലൂടെ സഞ്ചരിച്ച് ചിറവക്കിൽ സമാപിച്ചു. സർ സയ്യിദ് കോളേജ് യൂണിയൻ ചെയർമാൻ അഷ്ഫാഖ് കൊടിയിൽ, സർസയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് യൂണിയൻ ചെയർമാൻ ടി എസ് അയ്യൂബ് എന്നിവർ നേതൃത്വം നൽകി.
Last Updated : Dec 13, 2019, 10:27 PM IST