കണ്ണൂർ: ചാമ്പ്യൻഷിപ്പ് ഉദ്ഘാടകനായെത്തിയ സർക്കിൾ ഇൻസ്പെക്‌ടർക്ക് കളിക്കളത്തിൽ വിജയം. പാനൂർ സി.ഐ ടി.പി ശ്രീജിത്താണ് കളിയോടുള്ള ആവേശത്തിൽ കളത്തിലിറങ്ങിയത്. ചമ്പാട് ബ്രദേഴ്‌സ് ഒരുക്കിയ നാലാമത് ഫ്ലഡ്‌ലൈറ്റ് ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനത്തിന് എത്തിയതായിരുന്നു അദ്ദേഹം.
ഉദ്ഘാടകൻ ഗ്രൗണ്ടിലിറങ്ങി; കപ്പുമായി സർക്കിൾ ഇൻസ്പെക്ടർ മടങ്ങി - panur ci
പാനൂർ സി.ഐ ടി.പി ശ്രീജിത്താണ് കളിയോടുള്ള ആവേശത്തിൽ കളത്തിലിറങ്ങിയതും വിജയം സ്വന്തമാക്കിയതും.
ഉദ്ഘാടകനായെത്തിയ സി.ഐക്ക് ജയത്തോടെ മടക്കം
ചമ്പാട്ടെ കരുത്തരായ ടീം തന്നെ എതിരാളികളായെത്തിയപ്പോൾ തീ പാറുന്ന പോരാട്ടമാണ് നടന്നത്. വാശിയേറിയ ഡബിൾസ് മത്സരത്തിൽ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്കായിരുന്നു പൊലീസ് ടീമിന്‍റെ വിജയം.
Last Updated : Jan 19, 2020, 2:41 PM IST