കണ്ണൂർ: ചൊക്ലിയിൽ സ്‌കൂൾ വിദ്യാർഥികൾ സഞ്ചരിച്ച ഓട്ടോ മറിഞ്ഞ് അപകട൦. എട്ട് വിദ്യാര്‍ഥികൾക്ക് ഉൾപ്പെടെ പത്ത് പേര്‍ക്ക് പരിക്കേറ്റു.മേക്കുന്ന് തേങ്ങാക്കൂടയിലായിരുന്നു അപകടം. ചൊക്ലി രാമകൃഷ്‌ണ എൽപി സ്‌കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട ഓട്ടോ മതിലിലിടിച്ച് മറിയുകയായിരുന്നു. വിദ്യാർഥികളായ നിഹാൽ, ഷാരോൺ, പ്രിയാമണി, അൻഷിക, അഭിരാജ്, നിവേദ്, പ്രിയനന്ദ, മുഹമ്മദ്, ഓട്ടോ ഡ്രൈവർ രഞ്‌ജിത്ത്, സ്‌കൂളിലെ ആയ അഖില എന്നിവർക്കാണ് പരിക്കേറ്റത്.
സ്‌കൂൾ വിദ്യാര്‍ഥികൾ സഞ്ചരിച്ച ഓട്ടോ മറിഞ്ഞ് പത്ത് പേര്‍ക്ക് പരിക്ക് - ചൊക്ലി രാമകൃഷ്‌ണ എൽപി സ്‌കൂൾ
പരിക്കേറ്റവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
സ്‌കൂൾ വിദ്യാര്‍ഥികൾ സഞ്ചരിച്ച ഓട്ടോ മറിഞ്ഞ് പത്ത് പേര്‍ക്ക് പരിക്ക്
പരിക്കേറ്റവരെ ചൊക്ലി മെഡിക്കൽ സെന്‍ററില്‍ എത്തിച്ചെങ്കിലും പിന്നീട് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നാട്ടുകാരും വഴിയാത്രക്കാരും ചേർന്നാണ് അപകടത്തിൽപ്പെട്ട ഓട്ടോയിൽ നിന്നും കുട്ടികളെ പുറത്തെടുത്തത്.
Last Updated : Feb 25, 2020, 1:09 PM IST