കേരളം

kerala

ETV Bharat / state

വെള്ളം നിറച്ച ബക്കറ്റിൽ വീണ് കുഞ്ഞ് മരിച്ചു

ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി.

kl_knr_18_05_child_deth_7203295  വെള്ളം നിറച്ച ബക്കറ്റിൽ വീണ് കുഞ്ഞ് മരിച്ചു  latest kannur
വെള്ളം നിറച്ച ബക്കറ്റിൽ വീണ് കുഞ്ഞ് മരിച്ചു

By

Published : Aug 18, 2020, 5:03 PM IST

കണ്ണൂർ: വെള്ളം നിറച്ച ബക്കറ്റിൽ വീണ് കുഞ്ഞ് മരിച്ചു. ഇരിട്ടി പുന്നാട് മൈഥിലി ഭവനിൽ ജിതേഷ് -ജിൻസി ദമ്പതികളുടെ ഒന്നര വയസുള്ള മകൻ യശ്വന്ത് ആണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വീട്ടിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാത്തതിനെ തുടർന്ന് തിരച്ചിൽ നടത്തുന്നതിനിടെയാണ് കുട്ടിയെ ബാത്ത് റൂമിലെ ബക്കറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്. ഉടൻ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരിട്ടി പൊലിസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി.

ABOUT THE AUTHOR

...view details