കണ്ണൂര്‍: കേരളത്തിൽ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തലശ്ശേരിയിൽ ഭരണഘടനാ സംരക്ഷണ സമിതി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ ബഹുജന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി - ഭരണഘടനാ സംരക്ഷണ ബഹുജന റാലി
തലശ്ശേരിയിൽ ഭരണഘടനാ സംരക്ഷണ സമിതി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ ബഹുജന റാലി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്‌തു.
ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കാനുള്ള കണക്കെടുപ്പും കേരളത്തില്‍ നടപ്പാക്കില്ല. രാജ്യം അതീവ ഗുരുതരമായ പ്രശ്‌നമാണ് നേരിടുന്നത്. രാജ്യത്തെ ഭരണഘടനയെയും മതനിരപേക്ഷതയെയും തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നത്. അതിനാലാണ് എല്ലാ മേഖലയിലുമുള്ളവർ രാജ്യരക്ഷയ്ക്ക് വേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കുന്നത്. യോജിച്ചുള്ള സമരങ്ങൾക്ക് കരുത്ത് വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാന്തപുരം എ.പി.അബൂബക്കർ മുസലിയാർ അധ്യക്ഷനായ ചടങ്ങില്‍ മന്ത്രിമാരായ കെ.കെ.ശൈലജ, കടന്നപ്പള്ളി രാമചന്ദ്രൻ, സ്വാമി സന്ദീപാനന്ദഗിരി, എഴുത്തുകാരന്‍ എം.മുകുന്ദൻ തുടങ്ങിയവർ പങ്കെടുത്തു.