കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയുമായി ബിജെപി നേതാവ് പി.കെ. കൃഷ്‌ണദാസ് രംഗത്ത്. കണ്ണൂരിലെത്തിയ മുഖ്യമന്ത്രി വിവിധ സർക്കാർ പദ്ധതികളുടെ പുരോഗതി നേരിട്ടെത്തി വിലയിരുത്തുകയും ചില പ്രഖ്യാപനങ്ങൾ നടത്തുകയും ചെയ്‌തത് പെരുമാറ്റച്ചട്ടലംഘനമാണെന്ന് പി.കെ. കൃഷ്‌ണദാസ് ആരോപിച്ചു.
മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; ആരോപണവുമായി പി.കെ. കൃഷ്‌ണദാസ് - kerala local body election 2020
പെരുമാറ്റചട്ടം ലംഘിച്ചതിന് മുഖ്യമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്‌ണദാസ്
മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു: പി.കെ. കൃഷ്‌ണദാസ്
ഈ വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകും. ധർമ്മടം എംഎൽഎ കൂടിയായ പിണറായി വിജയൻ ഉദ്യോഗസ്ഥരുമായിട്ടാണ് മണ്ഡലത്തിലെ വിവിധ വികസന പദ്ധതികൾ നേരിൽ കാണാനെത്തിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ പരസ്യമായ ലംഘനമാണിതെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്‌ണദാസ് കൂട്ടിചേർത്തു.
Last Updated : Dec 8, 2020, 3:52 PM IST