കണ്ണൂർ: 35 സീറ്റ് കിട്ടിയാൽ അധികാരത്തിൽ എത്തുമെന്ന കെ സുരേന്ദ്രന്‍റെ പ്രതികരണം ബി.ജെ.പിക്ക് കോൺഗ്രസിലുള്ള വിശ്വാസം കൊണ്ടാണെന്ന് മുഖ്യമന്ത്രി പിറണായി വിജയൻ. തങ്ങൾക്ക് ആവശ്യമായ ഫിക്സഡ് ഡെപ്പോസിറ്റ് കോൺഗ്രസിലുണ്ടെന്നാണ് ബിജെപിയുടെ ചിന്ത. ഈ ഫിക്സഡ് ഡെപ്പോസിറ്റുകളെ അയക്കണമോയെന്ന് കേരളത്തിലെ യുഡിഎഫ് പ്രവർത്തകർ തന്നെ ചിന്തിക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു. ധര്‍മടം മണ്ഡലത്തിലെ പര്യടനത്തിന്‍റെ ഭാഗമായി നടന്ന പൊതുയോഗത്തില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
35 സീറ്റ് കിട്ടിയാല്‍ അധികാരത്തിലെത്തുമെന്ന് കെ സുരേന്ദ്രന്‍; മറുപടിയുമായി മുഖ്യമന്ത്രി - കെ സുരേന്ദ്രന്‍റെ പ്രതികരണം
ധര്‍മടം മണ്ഡലത്തിലെ പര്യടനത്തിന്‍റെ ഭാഗമായി നടന്ന പൊതുയോഗത്തില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ മറുപടി
![35 സീറ്റ് കിട്ടിയാല്‍ അധികാരത്തിലെത്തുമെന്ന് കെ സുരേന്ദ്രന്‍; മറുപടിയുമായി മുഖ്യമന്ത്രി BJP State president K Surendran Chief minister Pinarai Vijayan കെ സുരേന്ദ്രന്‍റെ പ്രതികരണം മുഖ്യമന്ത്രിയുടെ മറുപടി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10979406-thumbnail-3x2-asc.jpg)
കെ സുരേന്ദ്രന് മുഖ്യമന്ത്രിയുടെ മറുപടി
ബിജെപിയുടെ ഒരു നേതാവ് പ്രഖ്യാപിക്കുകയാണ് ഞങ്ങള്‍ക്ക് 35 സീറ്റുകള്‍ കിട്ടിയാല്‍ മതി. ബാക്കി ഞങ്ങള്‍ അങ്ങ് ഉണ്ടാക്കിക്കോളും, ഭരണത്തില്‍ വന്നോളും. 71 സീറ്റ് വേണ്ട സ്ഥാനത്ത് 35 സീറ്റ് വന്നാല്‍ എങ്ങനെ ഭരിക്കും? അതാണ് ബിജെപിക്ക് കോണ്‍ഗ്രസിലുള്ള വിശ്വാസമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തങ്ങളുടെ ഫിക്സഡ് ഡെപ്പോസിറ്റ് കോണ്‍ഗ്രസിലുണ്ടെന്നാണ് അവര്‍ ചിന്തിക്കുന്നത്. ഈ ഫിക്സഡ് ഡെപ്പോസിറ്റിനെ അയയ്ക്കണോ എന്ന് കേരളത്തിലെ യുഡിഎഫിനെ പിന്താങ്ങുന്ന ജനങ്ങള്‍ ചിന്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.