കണ്ണൂർ: പൊതുജന സേവകനാണെന്ന ബോധം ഉദ്യോഗസ്ഥർക്കുണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ കുറ്റാന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും വിട്ടുവീഴ്ച പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയൻ ഗ്രൗണ്ടിൽ നടന്ന പാസിംഗ് ഔട്ട് പരേഡിന് ഓൺലൈനിലൂടെ അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കൃത്യ നിവർവഹണത്തിൽ വിട്ടു വീഴ്ച പാടില്ലെന്ന് മുഖ്യമന്ത്രി - Loknath Behra
മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയൻ ഗ്രൗണ്ടിൽ നടന്ന പാസിംഗ് ഔട്ട് പരേഡിന് ഓൺലൈനിലൂടെ അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി
മഹാമാരിയുടെ കാലത്ത് ജനങ്ങളെ ബോധവത്കരിക്കൽ, സാമൂഹ്യ രംഗത്തെ പ്രവർത്തനം എന്നിവ ഡ്യൂട്ടിക്കൊപ്പം നിർവ്വഹിക്കാൻ ഇപ്പോൾ പരിശീലനം പൂർത്തിയാക്കിയവർക്ക് സാധിച്ചു. ജനങ്ങൾക്കൊപ്പം നിന്നുള്ള പ്രവർത്തനമാണ് പൊലീസിന്‍റേത്. എപ്പോഴും നല്ല പൊലീസുകാരനാവാണ് ശ്രമിക്കേണ്ടത്. ഏത് ഉദ്യോഗസ്ഥനും പൊതു ജനസേവകനാണെന്ന അടിസ്ഥാന ബോധം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയും ഓൺലൈൻ വഴി സംബന്ധിച്ചു. കെ.എ.പി കമാണ്ടന്‍റ് ജോണി അഗസ്റ്റിൻ ഉപഹാരവിതരണം നടത്തി. അസി. കമാണ്ടന്‍റ് കെ.സി കുര്യാച്ചൻ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. എം.എസ്.പി. ബറ്റാലിയനിലെ 203 സേനാംഗങ്ങളും, കെ.എ.പി രണ്ടാം ബറ്റാലിയനിലെ 39 സേനാംഗങ്ങളും ഉൾപ്പെടെ ആകെ 242 പൊലീസ് കോൺസ്റ്റബിൾമാരാണ് ഇന്നത്തെ പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തത്. ഇവരിൽ 139 ബിരുദധാരികൾ, 21 ബിടെക്കുകാർ, 1 എം.ബി.എകാരൻ എന്നിങ്ങനെ ഉൾപ്പെടുന്നുണ്ട്. 24 പേർ ഡിപ്ലോമക്കാരും 46 പേർ പ്ലസ്.ടു വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്.