കണ്ണൂർ:ഗവർണറുടെ കാലുപിടിക്കേണ്ട ഗതികേട് മുഖ്യമന്ത്രിക്ക് ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവർണറെ വരച്ച വരയിൽ നിർത്തിയ മമത ബാനർജിയെയും പോണ്ടിച്ചേരി മുഖ്യമന്ത്രിയെയും കേരളത്തിലെ മുഖ്യമന്ത്രി കണ്ടു പഠിക്കട്ടെയെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിന്‍റെ ഗവർണർ എന്തിനാണ് നിയമസഭയുടെ അന്തസിനെ അടിച്ചു താഴ്‌ത്താൻ ശ്രമിച്ചതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. മുഖ്യമന്ത്രിയും ഗവർണറും ഒത്തുകളിക്കുകയാണെന്നും കണ്ണൂരിൽ യുഡിഎഫിന്‍റെ ഭൂപട സമരത്തിൽ പങ്കെടുത്തുകൊണ്ട് രമേശ് ചെന്നിത്തല പറഞ്ഞു.
ഗവർണറെ വരച്ച വരയിൽ നിർത്താൻ മുഖ്യമന്ത്രി പഠിക്കണമെന്ന് ചെന്നിത്തല - മുഖ്യമന്ത്രി പഠിക്കണമെന്ന് ചെന്നിത്തല
കേരളത്തിന്‍റെ ഗവർണർ ആർഎസ്എസിന്‍റെ ശബ്‌ദമാണെന്നും പ്രതിപക്ഷ നേതാവ്
![ഗവർണറെ വരച്ച വരയിൽ നിർത്താൻ മുഖ്യമന്ത്രി പഠിക്കണമെന്ന് ചെന്നിത്തല Governor latest news chennithala about Governor മുഖ്യമന്ത്രി പഠിക്കണമെന്ന് ചെന്നിത്തല കേരളാ ഗവർണർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5899988-thumbnail-3x2-chennithala.jpg)
ചെന്നിത്തല
ഗവർണറെ വരച്ച വരയിൽ നിർത്താൻ മുഖ്യമന്ത്രി പഠിക്കണമെന്ന് ചെന്നിത്തല
കേരളത്തിന്‍റെ ഗവർണർ ആർഎസ്എസിന്‍റെ ശബ്‌ദമാണ്. ഗവർണറെ തിരിച്ചു വിളിക്കണമെന്ന പ്രമേയത്തെ സർക്കാർ പിന്തുണക്കണം. ഗവർണറുമായി വ്യക്തിപരമായി അഭിപ്രായവ്യത്യാസം ഇല്ലെന്നും ഗവർണറെ തിരിച്ചു വിളിക്കണമെന്ന പ്രമേയത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും ചെന്നിത്തല വ്യക്തമാക്കി.