കേരളം

kerala

ETV Bharat / state

തളിപ്പറമ്പില്‍ ബിജെപി നേതാവ് സിപിഎമ്മില്‍ ചേർന്നു - കണ്ണൂർ വാർത്ത

പാർട്ടി നിലപാടുകളോടുള്ള വിയോജിപ്പ് കാരണമാണ്‌ വിട്ടതെന്ന് ടി.കെ രാജേഷ് വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

Chengalayi Panchayath President  TK Rajesh has joined CPM  ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്‍റ്‌  ടി. കെ രാജേഷ്‌ സിപിഎമ്മിൽ ചേർന്നു  കണ്ണൂർ വാർത്ത  kannur news
ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്‍റ്‌ ടി. കെ രാജേഷ്‌ സിപിഎമ്മിൽ ചേർന്നു

By

Published : Jun 19, 2020, 4:28 PM IST

Updated : Jun 19, 2020, 4:42 PM IST

കണ്ണൂർ:തളിപ്പറമ്പിൽ ബിജെപി പ്രാദേശിക നേതാവ് സിപിഎമ്മിൽ ചേർന്നു. ബിജെപി ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്‍റ്‌ ടി.കെ രാജേഷാണ് പാർട്ടി വിട്ടത്. സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി പി മുകുന്ദനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാജേഷ് ഇക്കാര്യം പ്രഖ്യാപിച്ചത്. കൂനം സ്വദേശിയായ ടി.കെ രാജേഷ് കഴിഞ്ഞ 32 വർഷമായി പരിവാർ സംഘടനകളുടെ ഭാഗമായി പ്രവർത്തിച്ചു വരികയാണ്. ബിജെപിയുടെ നിലപാടുകളോടുള്ള വിയോജിപ്പ് കാരണമാണ് പാർട്ടി വിട്ടതെന്ന് രാജേഷ് പറഞ്ഞു. വർഗീയതയുടെ വിഷം ചീറ്റുന്ന സംഘപരിവാർ സംഘടനകൾ വിശ്വാസികളെ വഞ്ചിക്കുകയാണെന്ന് രാജേഷ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ബിജെപി നാടിന്‍റെ പൊതു വികസന പ്രവർത്തനങ്ങളെ പോലും തുരങ്കം വെക്കുന്നു. ഈ നിലപാടിനെ ഏതാനും നാളുകളായി പാർട്ടിക്കുള്ളിൽ ചോദ്യം ചെയ്തിട്ടും ബിജെപി നിലപാട് മാറ്റാൻ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് പാർട്ടി വിട്ട് സിപിഎമ്മിൽ ചേരുന്നതെന്ന് രാജേഷ് അറിയിച്ചു. തളിപ്പറമ്പ്‌ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി എംവി ജയരാജൻ രാജേഷിനെ മാലയിട്ട് സ്വീകരിച്ചു. സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി പി മുകുന്ദൻ, കുറുമാത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റും സിപിഎം ഏരിയാ കമ്മിറ്റിയംഗവുമായ ഐ വി നാരായണൻ, കെ നാരായണൻ, പി മാധവൻ, പി പ്രകാശൻ തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

തളിപ്പറമ്പില്‍ ബിജെപി നേതാവ് സിപിഎമ്മില്‍ ചേർന്നു
Last Updated : Jun 19, 2020, 4:42 PM IST

ABOUT THE AUTHOR

...view details