കണ്ണൂർ: മൂന്ന് ദിവസമായി കണ്ണൂരിൽ നടക്കുന്ന സംസ്ഥാന കേരളോത്സവത്തിന്‍റെ പാചകപ്പുരയിലെ ചുക്കാൻ ഏറ്റെടുത്ത് പാചക രത്‌നം പയ്യന്നൂർ ദാമോദര പൊതുവാൾ. കണ്ണൂർ ജില്ലയിലെയും വടക്കൻ കേരളത്തിലെയും പാചക വിദഗ്‌ധരിലെ പ്രമാണിയാണ് ദാമോദര പൊതുവാൾ. 45 വർഷമായി ഈ രംഗത്തുള്ള കുലപതി കൂടിയാണ് അദ്ദേഹം.
നൈപുണ്യം തുളുമ്പി കേരളോത്സവ വേദികൾ: ഊട്ടുപുരയിൽ കൈപുണ്യം കൊണ്ട് വയറും മനസും നിറച്ച് ദാമോദര പൊതുവാൾ - കലോത്സവവേദികൾ
കണ്ണൂർ ജില്ലയിലെയും വടക്കൻ കേരളത്തിലെയും പാചക വിദഗ്‌ധരിലെ പ്രമാണിയാണ് ദാമോദര പൊതുവാൾ
മൂന്ന് ദിവസങ്ങളിലായി അഞ്ച് നേരങ്ങളിലാണ് ഭക്ഷണം. കണ്ണൂർ ജില്ല സ്‌കൂൾ കലോത്സവത്തിന്‍റെ ചുക്കാൻ പിടിച്ചതും ദാമോദരപൊതുവാളാണ്. രാവിലെ മുട്ട ഉൾപ്പടെയുള്ള പ്രാതൽ. 11 മണിക്ക് ചായ, ഉച്ചയ്‌ക്ക് വിഭവ സമൃദമായ സദ്യ, വൈകിട്ട് ലഘു ഭക്ഷണവും ചായയും, രാത്രി ചോറ് എന്നിങ്ങനെ ആണ് ഭക്ഷണ ക്രമം.
പ്രതി ദിനം ഏതാണ്ട് 4000 പേർക്കാണ് ഭക്ഷണം നൽകുന്നത്. തന്‍റെ 69-ാമത്തെ വയസിലും ചുറുചുറുക്കോടെ നിന്ന് രുചിയോടുകൂടിയ ഭക്ഷണം സമൃദ്ധമായി പാകം ചെയ്യാൻ ഒരു മടിയുമില്ല ദാമോദര പൊതുവാൾക്ക്. 15 പേരടങ്ങുന്ന സംഘമാണ് പാചക പുരയിൽ സജീവമായുള്ളത്.