കേരളം

kerala

ETV Bharat / state

പാര്‍ട്ടി കോണ്‍ഗ്രസില്‍ മാവോയിസ്റ്റ് സാന്നിധ്യം, നിരീക്ഷിക്കാൻ കേന്ദ്ര രഹസ്യാന്വേഷണ സംഘം - മുഖ്യമന്ത്രിക്കുള്ള സുരക്ഷ

ത​മി​ഴ്‌നാട്, ആ​ന്ധ്രാ​പ്ര​ദേ​ശ്, ഛത്തീ​സ്‌ഗഡ്, ക​ർ​ണാ​ട​ക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള രഹസ്യ പൊലീസും എത്തുന്നുണ്ട്.

intelligence report suggesting Maoist presence in cpim party congress 23rd  security arrangements for cpim party congress to be held in kannur  security for kerala cm during party congress  കേന്ദ്ര രഹസ്യാന്വേഷണ സംഘം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍  സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരിലെ സുരക്ഷ  മുഖ്യമന്ത്രിക്കുള്ള സുരക്ഷ  മാവോയിസ്റ്റ് സാന്നിധ്യം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് കേന്ദ്ര രഹസ്യാന്വേഷണ സംഘവും; വരുന്നത് മാവോയിസ്റ്റ് സാന്നിധ്യമെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍

By

Published : Apr 5, 2022, 3:31 PM IST

ക​ണ്ണൂ​ർ: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടാകുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കണ്ണൂരില്‍ കേന്ദ്ര രഹസ്യാന്വേഷണ സംഘം ക്യാമ്പ് ചെയ്യും. ത​മി​ഴ്‌നാട്, ആ​ന്ധ്രാ​പ്ര​ദേ​ശ്, ഛത്തീ​സ്‌ഗഡ്, ക​ർ​ണാ​ട​ക എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും കണ്ണൂരിൽ എ​ത്തി​യി​ട്ടു​ണ്ട്. (മാവോയിസ്റ്റ് സാന്നിധ്യം കൂടുതലുള്ള സംസ്ഥാനങ്ങളാണ് ഇവ). ഈ സംസ്ഥാനങ്ങളിലെ പ്രധാനപ്പെട്ട മാവോയിസ്റ്റ് നേതാക്കളുടെ ചിത്രങ്ങൾ സഹിതമുള്ള ലിസ്റ്റ് സംസ്ഥാന പൊലീസിന് കൈമാറിയിട്ടുണ്ട്.

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് കേന്ദ്ര രഹസ്യാന്വേഷണ സംഘവും; വരുന്നത് മാവോയിസ്റ്റ് സാന്നിധ്യമെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍

കണ്ണൂര്‍ പൊലീസ് വലയത്തില്‍:2,000ത്തിലധികം പൊലീസുകാര്‍ നിലവിൽ ജില്ലയില്‍ എത്തി. മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേക സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ സുരക്ഷ ചുമതലക്ക് മൂന്ന് എസ്‌പിമാരെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ ആന്‍റി മാവോയിസ്റ്റ് സ്‌ക്വാഡിനെയും കെഎപി ബറ്റാലിയന്‍ പൊലീസ് സേനയേയും വിന്യസിച്ചു.

പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ ഏഴ് ലക്ഷത്തോളം പേര്‍ കണ്ണൂരിലെത്തും. ഈ മാസം ആറുമുതൽ പത്തുവരെയാണ് പാർട്ടി കോൺഗ്രസ്‌ നടക്കുന്നത്.

ALSO READ:ചെങ്കടലായി കണ്ണൂര്‍: സിപിഎം പാർട്ടി കോൺഗ്രസിന് നാളെ തുടക്കം

ABOUT THE AUTHOR

...view details