കണ്ണൂർ:തളിപ്പറമ്പ് നഗരസഭ ലക്ഷങ്ങൾ ചെലവഴിച്ച് വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച സി.സി.ടി.വി കാമറകൾ നോക്കുകുത്തിയായിട്ട് മാസങ്ങൾ പിന്നിട്ടു. അതിനാൽ തന്നെ അടുത്തിടെ നഗരത്തിൽ നടന്ന തീവെപ്പിലും മോഷണങ്ങളിലും തട്ടിപ്പുകളിലും പൊലീസുകാർക്ക് സി.സി.ടി.വിയിലെ ദൃശ്യങ്ങള്‍ ലഭിച്ചില്ല. നഗരസഭ സ്ഥാപിച്ച കാമറകളുടെ കൺട്രോൾ റൂമിൻ്റെ നിയന്ത്രണങ്ങളെ ചൊല്ലി നഗരസഭാ അധികൃതരിൽ ഉണ്ടായ വിയോജിപ്പുകളാണ് പ്രതിസന്ധിക്ക് കാരണം.
തളിപ്പറമ്പ് നഗരസഭ സ്ഥാപിച്ച സി.സി.ടി.വി കാമറകൾ പ്രവർത്തിപ്പിക്കുന്നതിൽ അനിശ്ചിതത്വം - അനിശ്ചിതത്വം
നഗരസഭ സ്ഥാപിച്ച കാമറകളുടെ കൺട്രോൾ റൂമിൻ്റെ നിയന്ത്രണങ്ങളെ ചൊല്ലി നഗരസഭാ അധികൃതരിൽ ഉണ്ടായ വിയോജിപ്പുകളാണ് പ്രതിസന്ധിക്ക് കാരണം
മാലിന്യ നിക്ഷേപം തടയുന്നതിനും പൊതുജന സുരക്ഷ ഉറപ്പുവരുത്തുന്നതിനുമാണ് ലക്ഷങ്ങൾ ചെലവഴിച്ച് നഗരസഭയുടെ കഴിഞ്ഞ ഭരണ സമിതി 15ഓളം കേന്ദ്രങ്ങളില്‍ കാമറകള്‍ സ്ഥാപിച്ചത്. നഗരസഭയിൽ സി.സി.ടി.വി കാമറകളുടെ നിരീക്ഷണം പൊലീസ് സ്റ്റേഷനില്‍ സ്ഥാപിച്ചതിനെതിരെ നഗരസഭാ സെക്രട്ടറി അവസാന ഘട്ടത്തിൽ ഉയർത്തിയ വിയോജിപ്പുകളാണ് കാമറകളുടെ പ്രവർത്തനം വൈകാൻ കാരണമാകുന്നത്. നഗരസഭയുടെ ആസ്‌തിയായതിനാല്‍ നഗരസഭ ഓഫിസില്‍തന്നെ കാമറകളുടെ നിയന്ത്രണമുണ്ടാകണമെന്നാണ് സെക്രട്ടറിയുടെ വാദം.
കഴിഞ്ഞ ദിവസങ്ങളിൽ നഗരസഭാ പരിധിയിലെ വ്യാപാര സ്ഥാപനങ്ങളിൽ നിരവധി മോഷണങ്ങളും തട്ടിപ്പുകളുമാണ് നടന്നത്. കൂടാതെ കോടതിക്ക് സമീപത്തെ വ്യാപാരിയുടെ 18 ലക്ഷത്തോളം വിലയുള്ള കാർ അജ്ഞാതർ തീവെച്ച് നശിപ്പിക്കുകയും ചെയിരുന്നു. സി.സി.ടി.വി കാമറകൾ പ്രവർത്തിക്കാത്തതിനാൽ തെളിവുകൾ തേടി പോലീസ് ഇരുട്ടിൽ തപ്പേണ്ട സ്ഥിതിയാണ്. എത്രയും പെട്ടെന്ന് കാമറ സംവിധാനം പുനസ്ഥാപിക്കണമെന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം.
TAGGED:
അനിശ്ചിതത്വം