കേരളം

kerala

ETV Bharat / state

കോടതി ജപ്തി ചെയ്ത സ്ഥലം രേഖകളില്‍ കൃത്രിമം നടത്തി വില്‍പ്പന ;എട്ട് പേർക്കെതിരെ കേസ്

ഒന്നാം പ്രതിയായ ബിനുമോനെതിരെ ഇരിങ്ങാലക്കുട സബ് കോടതിയില്‍ ചന്ദ്രദാസ് ചെക്ക് കേസ് ഫയല്‍ ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ കോടതി 2017ല്‍ പ്രതിയുടെ പേരില്‍ കുറുമാത്തൂര്‍ വില്ലേജിലുള്ള 3.64 ഏക്കര്‍ സ്ഥലം ജപ്തി ചെയ്ത് ഏറ്റെടുത്തിരുന്നു.

കോടതി ജപ്തി ചെയ്ത സ്ഥലം രേഖകളില്‍ കൃത്രിമം നടത്തി വില്‍പ്പന എട്ട് പേർക്കെതിരെ കേസ് Case against eight persons for forgery and selling of confiscated land records
കോടതി ജപ്തി ചെയ്ത സ്ഥലം രേഖകളില്‍ കൃത്രിമം നടത്തി വില്‍പ്പന ;എട്ട് പേർക്കെതിരെ കേസ്

By

Published : Jan 2, 2020, 5:01 PM IST

കണ്ണൂർ: കോടതി ജപ്തി ചെയ്ത് ഏറ്റെടുത്ത സ്ഥലം രേഖകളില്‍ കൃത്രിമം നടത്തി വില്‍പ്പന നടത്തിയെന്ന പരാതിയില്‍ വില്ലേജ് ഓഫീസറും സബ് രജിസ്ട്രാറും ഉള്‍പ്പെടെ എട്ടു പേര്‍ക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. തൃശൂര്‍ മുകുന്ദപുരം താലൂക്കില്‍ പി.കെ.ചന്ദ്രദാസിന്‍റെ പരാതിയിലാണ് കേസ്. കുറുമാത്തൂര്‍ വില്ലേജ് ഓഫീസര്‍ ഗംഗാധരന്‍, തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ എം.മോഹനന്‍, സബ് രജിസ്ട്രാര്‍ ഓഫീസിലെ ക്ലാര്‍ക്കുമാരായ കെ.കെ.മുഹമ്മദ് അഫ്‌സല്‍, എ.കെ.സുരേന്ദ്രന്‍, കുറുമാത്തൂർ പുളിമറ്റത്തിലെ ബിനു മോന്‍, തൃശൂര്‍ കുലശേഖരപുരം അശോക ഭവനത്തില്‍ കെ.ആര്‍.ഹരികുമാര്‍, അഴീക്കോട് സ്വദേശികളായ ടി.കെ.ശ്രീജിത്ത്, ടി.കെ.ഷീജമോള്‍ എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തത്.

ഒന്നാം പ്രതിയായ ബിനുമോനെതിരെ ഇരിങ്ങാലക്കുട സബ് കോടതിയില്‍ ചന്ദ്രദാസ് ചെക്ക് കേസ് ഫയല്‍ ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ കോടതി 2017ല്‍ പ്രതിയുടെ പേരില്‍ കുറുമാത്തൂര്‍ വില്ലേജിലുള്ള 3.64 ഏക്കര്‍ സ്ഥലം ജപ്തി ചെയ്ത് ഏറ്റെടുത്തിരുന്നു. എന്നാൽ സബ് രജിസ്ട്രാറിന്‍റെയും ക്ലാർക്കുമാരുടെയും സഹായത്തോടെ രേഖകളിൽ കൃത്രിമം കാണിച്ച് ബിനുമോനും കെ ആർ ഹരികുമാറും വസ്തു വിൽപ്പന നടത്താൻ ആധാരം അഴിക്കോട് സ്വദേശികൾക്ക് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.

ABOUT THE AUTHOR

...view details