കണ്ണൂർ: ചെറുപുഴയിൽ കരാറുകാരൻ ജോസഫ് മുതുകുപാറ ആത്മഹത്യ ചെയ്ത സംഭവത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി. മുൻ കെപിസിസി നിർവാഹക സമിതി അംഗം കെ കുഞ്ഞിക്കൃഷ്ണൻ നായർ, മുൻ പഞ്ചായത്ത് പ്രസിഡന്‍റ് റോഷി ജോസ്, ടി. വി അബ്ദുൾ സലിം എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. കെ. കരുണാകരൻ ട്രസ്റ്റിലെ തിരിമറിയുമായി ബന്ധപ്പെട്ട വഞ്ചന കേസിൽ റിമാന്‍ഡിലാണ് മൂന്ന് പേരും.
ചെറുപുഴയിലെ കരാറുകാരന്‍റെ മരണം; കോൺഗ്രസ് നേതാക്കൾക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം - ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി
മുൻ കെപിസിസി നിർവാഹക സമിതി അംഗം കെ കുഞ്ഞിക്കൃഷ്ണൻ നായർ, മുൻ പഞ്ചായത്ത് പ്രസിഡന്‍റ് റോഷി ജോസ്, ടി വി അബ്ദുൾ സലിം എന്നിവർക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു
ചെറുപുഴയിലെ കരാറുകാരന്‍റെ മരണം; കോൺഗ്രസ് നേതാക്കൾക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി
ചെറുപുഴ സ്വദേശി ജോയിയെ ഈ മാസം ആദ്യമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജോയിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം നടത്തവെയാണ് ആത്മഹത്യ ചെയ്ത നിലയിൽ മൃതദേഹം കണ്ടെത്തിയത്. കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു മൃതദേഹം. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചിരുന്നു.