കേരളം

kerala

ETV Bharat / state

കണ്ണൂരില്‍ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം - കാറും ലോറിയും കൂട്ടിയിടിച്ചു

തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.

car and lorry accident  accident in kannur  കണ്ണൂര്‍ അപകടം  കാറും ലോറിയും കൂട്ടിയിടിച്ചു  കണ്ണൂക്കരയിൽ അപകടം
കണ്ണൂരില്‍ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം

By

Published : Jan 6, 2020, 10:40 AM IST

കണ്ണൂർ: വടകര കണ്ണൂക്കരയിൽ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. കാർ യാത്രക്കാരായ മൂന്ന് തൃശൂർ സ്വദേശികളാണ് മരിച്ചത്. ദേശീയ പാതയില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. തലശ്ശേരി ഭാഗത്ത് നിന്ന് വരികയായിരുന്ന കാറിൽ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു. നാല് പേരാണ് കാറിൽ ഉണ്ടായിരുന്നത്. രണ്ട് പേർ ആശുപത്രിയിലേക്കുള്ള വഴിയിലും ഒരാൾ ആശുപത്രിയിൽ എത്തിയ ശേഷവുമാണ് മരിച്ചത്. മൂന്നു പേരുടെയും മൃതദേഹങ്ങൾ വടകര ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സാരമായി പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും ചോമ്പാല പൊലീസും വടകരയിൽ നിന്നുള്ള ഫയർഫോഴ്‌സും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് ഫയര്‍ഫോഴ്‌സ് കാറിനുള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.

ABOUT THE AUTHOR

...view details