കണ്ണൂരില്‍ കാര്‍ കത്തി ഒരാള്‍ മരിച്ചു - കാര്‍ കത്തി ഒരാള്‍ മരിച്ചു
കൂത്ത്പറമ്പ്, കണ്ണവം പൊലീസും ഫയർഫോഴ്സും സ്ഥലത്ത് പരിശോധന തുടരുന്നു
കണ്ണൂരില്‍ കാര്‍ കത്തി ഒരാള്‍ മരിച്ചു
കണ്ണൂര്‍: കാറിന് തീ പിടിച്ച് ഒരാൾ മരിച്ചു. കൂത്ത്പറമ്പിനടുത്ത് വലിയ വെളിച്ചത്ത് ചെങ്കൽ പണക്ക് സമീപത്ത് വെച്ചാണ് കാറിന് തീ പിടിച്ചത്. കാറിലുണ്ടായിരുന്ന ആളാണ് മരിച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കാറിന് പുറത്താണുള്ളത്. കൂത്ത്പറമ്പ്, കണ്ണവം പൊലീസും ഫയർഫോഴ്സും സ്ഥലത്ത് പരിശോധന നടത്തുകയാണ്.