കണ്ണൂര്‍:ഗോണിക്കുപ്പയില്‍ വാഹനമിടിച്ച് കാര്‍ യാത്രികരെ കൊള്ളയടിച്ച സംഭവത്തില്‍ എട്ട് പേര്‍ അറസ്റ്റില്‍. തിരുവങ്ങാട് കുട്ടിമാക്കൂല്‍ സ്വദേശികളായ ശ്രീചന്ദ് (27), എസ്.ഷെറിന്‍ലാല്‍ (30), ജി. അര്‍ജുന്‍ (32), തിരുവങ്ങാട് സ്വദേശി ഇ.സി.ലനേഷ് (40), ചമ്പാട് സ്വദേശി കെ.കെ. അക്ഷയ് (27), മാനന്തവാടി തായലങ്ങാടി സ്വദേശികളായ എം.ജംഷീര്‍ (29), സി.ജെ.ജിജോ (31), പന്യന്നൂര്‍ സ്വദേശി സി.കെ.ആകാശ് (27) എന്നിവരെയാണ് വിരാജ്പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.
പാനൂര്‍ സ്വദേശി ഷബിന്‍, സഹോദരൻ ജിതിൻ, ഇദ്ദേഹത്തിന്‍റെ സുഹൃത്തുക്കളായ ഇർഷാദ്, മുർഷിദ് എന്നിവരാണ് തട്ടിപ്പിനിരയായത്. വെള്ളിയാഴ്‌ച പുലര്‍ച്ചെയാണ് സംഭവം. ബംഗളൂരുവില്‍ ഹോട്ടല്‍ നടത്താനായി മുറി നോക്കാന്‍ പോയി തിരിച്ച് വരുമ്പോള്‍ ഗോണിക്കുപ്പയില്‍ വെച്ച് പ്രതികളുടെ വാഹനം ഷബിനും സംഘവും സഞ്ചരിച്ച കാറില്‍ വന്നിടിക്കുകയായിരുന്നു.