കേരളം

kerala

ETV Bharat / state

മാക്കൂട്ടം ചുരത്തിൽ കാര്‍ അപകടം; നാല് പേർക്ക് പരിക്ക് - car accident

കർണ്ണാടക സിദ്ധാപുരം സ്വദേശികളായ ഫസീന, അൻസാർ, അസീന, ഷെരീഫ എന്നിവർക്കാണ് പരിക്കേറ്റത്

ഇരിട്ടി മാക്കൂട്ടം ചുരത്തിൽ കാര്‍ അപകടത്തില്‍ 4 പേർക്ക് പരിക്ക്

By

Published : Oct 17, 2019, 5:19 PM IST

കണ്ണൂര്‍ : ഇരിട്ടി മാക്കൂട്ടം ചുരത്തിൽ കാര്‍ അപകടത്തില്‍ നാല് പേർക്ക് പരിക്ക്. കാര്‍ നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായത്. കർണ്ണാടക സിദ്ധാപുരം സ്വദേശികളായ ഫസീന, അൻസാർ, അസീന, ഷെരീഫ എന്നിവർക്കാണ് പരിക്കേറ്റത്. കർണ്ണാടകയിൽ നിന്ന് തലശ്ശേരിയിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കണ്ണൂര്‍ എകെജി, മിംമ്‌സ് എന്നീ ആശുപത്രികളിലേക്ക് മാറ്റി.

ഇരിട്ടി മാക്കൂട്ടം ചുരത്തിൽ കാര്‍ അപകടത്തില്‍ 4 പേർക്ക് പരിക്ക്

ABOUT THE AUTHOR

...view details