കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പ് നഗരസഭയിലെ കീഴാറ്റൂർ വാർഡിലേക്ക് മല്‍സരിക്കുന്ന വയല്‍ക്കിളികളുടെ സ്ഥാനാർഥി പത്രിക സമർപ്പിച്ചു. സമരനായകന്‍ സുരേഷ് കീഴാറ്റൂരിൻ്റെ ഭാര്യ പി. ലതയാണ് സ്ഥാനാർഥി. തളിപ്പറമ്പ് നഗരസഭയിലെ അസിസ്റ്റൻ്റ് റിട്ടേണിങ് ഓഫിസര്‍ എന്‍.പി രാമചന്ദ്രന്‍ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. എൽ.ഡി.എഫിൻ്റെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് വയൽകിളികൾ ഇത്തവണ മത്സര രംഗത്ത് ഇറങ്ങുന്നത്.
കീഴാറ്റൂർ വാർഡിലേക്ക് മല്‍സരിക്കുന്ന വയല്‍ക്കിളികളുടെ സ്ഥാനാർഥി പത്രിക സമർപ്പിച്ചു - Candidates of vayalkilikal
സമരനായകന്‍ സുരേഷ് കീഴാറ്റൂരിൻ്റെ ഭാര്യ പി. ലതയാണ് സ്ഥാനാർഥി. എൽ.ഡി.എഫിൻ്റെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് വയൽകിളികൾ ഇത്തവണ മത്സര രംഗത്ത് ഇറങ്ങുന്നത്.
ദേശീയപാത നിർമാണത്തിനായി വയല്‍ നികത്തുന്നതിനെതിരേയുള്ള സമരത്തിലൂടെയാണ് വയൽകിളികൾ ശ്രദ്ധ നേടുന്നത് . കീഴാറ്റൂരിൽ നടന്ന സമരത്തിൽ പി.ലതയെ മുൻപ് അറസ്റ്റ് ചെയ്‌തിരുന്നു. ശേഷം പൊതുരംഗത്ത് പി. ലത സജീവമാവുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എൽ.ഡി.എഫ് അഞ്ഞൂറോളം വോട്ടുകള്‍ക്ക് ജയിച്ച കീഴാറ്റൂർ വാര്‍ഡിൽ,പി. വത്സലയാണ് എൽ.ഡി.എഫിൻ്റെ സ്ഥാനാര്‍ഥി.
ഇത്തവണ തിരഞ്ഞെടുപ്പിൽ നല്ല ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് പത്രിക സമർപ്പിച്ചതെന്ന് വയൽകിളി നേതാവ് സുരേഷ് കീഴാറ്റൂർ പറഞ്ഞു. എൽ.ഡി.എഫിനെതിരെ വയൽകിളി സ്ഥാനാർഥി കൂടി എത്തിയതോടെ കീഴാറ്റൂർ വാർഡിൽ ഇത്തവണ കനത്ത പോരാട്ടം നടക്കുമെന്നാണ് കണക്ക് കൂട്ടൽ.