കേരളം

kerala

ETV Bharat / state

കണ്ണൂര്‍ വിമാനത്താവളത്തില്‍ സി.എ.ജി ഓഡിറ്റ് നടത്തണമെന്ന നിര്‍ദേശത്തിന് ഹൈക്കോടതിയുടെ സ്റ്റേ - latest malayalam vartha updates

സര്‍ക്കാരിന് 35 ശതമാനം മാത്രം ഓഹരിയുള്ള കിയാലിനെ സ്വകാര്യ കമ്പനിയായി മാത്രമേ പരിഗണിക്കാന്‍ കഴിയൂ എന്നതായിരുന്നു ഹര്‍ജിക്കാരുടെ വാദം

High Court give Stay order CAG Auditing in KIAL കിയാൽ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ കണ്ണൂർ അന്താരാഷ്ട്ര വിമാത്താവളം Kannur International Airport latest malayalam vartha updates malayalam vartha updates
കിയാലിലെ സിഎജി ഓഡിറ്റിംഗ്; ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

By

Published : Dec 3, 2019, 2:45 PM IST

Updated : Dec 3, 2019, 3:13 PM IST

കൊച്ചി:കണ്ണൂർ അന്താരാഷ്ട്ര വിമാത്താവളത്തിൽ സിഎജി ഓഡിറ്റിങ് വേണമെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്‍റെ നോട്ടീസ് ചോദ്യം ചെയ്ത് കണ്ണൂർ എയർപോർട്ട് കമ്പനിയായ കിയാല്‍ അധികൃതര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ഹര്‍ജിയില്‍ കോടതി പിന്നീട് വിശദമായി വാദം കേള്‍ക്കും.

സര്‍ക്കാരിന് 35 ശതമാനം മാത്രം ഓഹരിയുള്ള കിയാലിനെ സ്വകാര്യ കമ്പനിയായി മാത്രമേ പരിഗണിക്കാന്‍ കഴിയൂ എന്നതായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഇതേ തുടർന്നാണ് സിഎജി ഓഡിറ്റിങ് വേണമെന്ന കേന്ദ്ര സര്‍ക്കാര്‍ നോട്ടീസിന് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്.

Last Updated : Dec 3, 2019, 3:13 PM IST

ABOUT THE AUTHOR

...view details