കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ മേയറായി മുസ്ലിംലീഗിലെ സി. സീനത്ത് തെരഞ്ഞെടുക്കപ്പെട്ടു. സിപിഎമ്മിലെ ഇ.പി ലതയെ ഒരു വോട്ടിനാണ് സീനത്ത് പരാജയപ്പെടുത്തിയത്. സീനത്തിന് 28ഉം ലതക്ക് 27ഉം വോട്ട് ലഭിച്ചു. മുസ്ലിംലീഗുമായുള്ള ധാരണ പ്രകാരം കോൺഗ്രസിലെ മേയർ സുമ ബാലകൃഷ്ണൻ രാജിവെച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.
കണ്ണൂർ മേയറായി സി. സീനത്ത് തെരഞ്ഞെടുക്കപ്പെട്ടു - കണ്ണൂർ കോർപറേഷൻ
55 അംഗ കണ്ണൂർ കോർപറേഷൻ കൗൺസിലിൽ യുഡിഎഫ് 28, എൽഡിഎഫ് 27 എന്നിങ്ങനെയാണ് കക്ഷിനില.
കണ്ണൂർ
55 അംഗ കണ്ണൂർ കോർപറേഷൻ കൗൺസിലിൽ യുഡിഎഫ് 28, എൽഡിഎഫ് 27 എന്നിങ്ങനെയാണ് കക്ഷിനില. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വരണാധികാരി കൂടിയായ ജില്ലാ കലക്‌ടറുടെ സാന്നിധ്യത്തിലാണ് വോട്ടെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കലക്‌ടറേറ്റ് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.