കണ്ണൂർ:തലശ്ശേരി ധർമ്മടത്തെ ഒമ്പതാം വാർഡ് കിഴക്കേപാലയാട് അംബേദ്‌കർ കോളനിയുടെ പുതിയ പ്രതിനിധിയെ തെരഞ്ഞെടുക്കാനായുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ധർമ്മടം ബ്രണ്ണൻ കോളജിൽ സജീകരിച്ച രണ്ട് ബൂത്തുകളിലായാണ് വോട്ടിങ് നടക്കുന്നത്. നാളെ ഫലം പ്രഖ്യാപിക്കും. ബിജെപിയിലെ ഗോപീകൃഷ്‌ണൻ മാസ്‌റ്ററിന്‍റെ മരണത്തെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥിയായി ലോക് താന്ദ്രിക് ജനതാദളിലെ കൊക്കോടൻ ലക്ഷമണൻ, യുഡിഎഫിനായി കോൺഗ്രസിലെ പികെ ശശിധരൻ, ബിജെപി സ്ഥാനാർഥിയായി ദിവ്യ ചെള്ളത്ത് എന്നിവരാണ് മത്സരിക്കുന്നത്.
ധർമ്മടം ഒമ്പതാം വാർഡ് ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു
ബിജെപിയിലെ ഗോപീകൃഷ്‌ണൻ മാസ്‌റ്ററിന്‍റെ മരണത്തെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്
വാർഡിൽ ആകെ 1306 വോട്ടർമാരാണ് ഉളളത്. നിലവിൽ 12 അംഗങ്ങളാണ് എൽഡിഎഫിനുള്ളത്. യുഡിഎഫിന് നാലും ബിജെപിക്ക് ഒന്നും അംഗങ്ങളാണുളളത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകൾ ബിജെപി നേടിയിരുന്നു. സീറ്റ് നിലനിർത്താൻ ബിജെപിയും അംഗസംഖ്യ കൂട്ടാൻ എൽഡിഎഫും യുഡിഎഫും മികച്ചപ്രവർത്തനങ്ങളാണ് നടത്തിയത്. തലശ്ശേരി ഡിവൈഎസ്‌പി കെവി വേണുഗോപാലിന്‍റെ നേതൃത്വത്തിൽ കൂത്തുപറമ്പ് സിഐയും, ധർമ്മടം, പിണറായി സ്റ്റേഷനുകളിലെ സബ്ബ് ഇൻസ്‌പെക്‌ടർമാരും ഉൾപെടെയുള്ള സേനാംഗങ്ങളാണ് ഇവിടെ സുരക്ഷാ ചുമതലയിലുള്ളത്.