കണ്ണൂര്‍: യൂ ട്യൂബ് വ്ളോഗര്‍മാരായ സഹോദരങ്ങളെ കസ്റ്റഡിയിലെടുത്ത് കണ്ണൂർ ടൗൺ പൊലീസ്. ആർ.ടി.ഒയുടെ പരാതിയിലാണ് നടപടി. ഇ ബുൾ ജെറ്റ് വ്‌ളോഗർമാരായ ഇരിട്ടി കിളിയന്തറ സ്വദേശികൾ എബിൻ, ലിബിൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
വാഹന നികുതി അടച്ചില്ല, അനുമതിയില്ലാതെ വാഹനത്തിന്‍റെ രൂപകല്‍പ്പനയില്‍ മാറ്റം വരുത്തി തുടങ്ങിയ ഒൻപത് കുറ്റങ്ങൾ ചുമത്തി മോട്ടോർ വെഹിക്കിൾ വിഭാഗം കഴിഞ്ഞ ദിവസം വ്ളോഗർമാരുടെ വാഹനം പിടിച്ചെടുത്തിരുന്നു. ഉടമകളായ എബിൻ, ലിബിൻ എന്നിവരോട് തിങ്കളാഴ്‌ച രാവിലെ ആർ.ടി. ഓഫിസിൽ എത്താൻ നിര്‍ദേശിച്ചു.