കണ്ണൂർ :സിപിഎം പാർട്ടി കോണ്‍ഗ്രസ് സെമിനാറിൽ പങ്കെടുക്കുമെന്ന കെ.വി തോമസിന്‍റെ നിലപാടിൽ പ്രതികരണവുമായി പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കോൺഗ്രസ് വിലക്ക് വിചിത്രമായ തീരുമാനമെന്നും കോൺഗ്രസിലെ, മതനിരപേക്ഷയിൽ വിശ്വസിക്കുന്നവര്‍ ഇത് അംഗീകരിക്കില്ലെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. കെ.വി തോമസിന്‍റെ തീരുമാനത്തിൽ സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
കോൺഗ്രസ് വിലക്ക് വിചിത്രം, കെ.വി തോമസിന്‍റെ തീരുമാനം സ്വാഗതാർഹം : ബൃന്ദ കാരാട്ട് - കോൺഗ്രസ് വിലക്ക് ബൃന്ദ കാരാട്ട്
മതനിരപേക്ഷയിൽ വിശ്വസിക്കുന്ന കോണ്‍ഗ്രസുകാരുടെ മനസ് ഇത് അംഗീകരിക്കില്ല : ബൃന്ദ കാരാട്ട്
കോൺഗ്രസ് വിലക്ക് വിചിത്രം; കെ.വി തോമസിന്‍റെ തീരുമാനം സ്വാഗതാർഹം: ബൃന്ദ കാരാട്ട്
ALSO READ: കെ.വി തോമസിന്‍റേത് അച്ചടക്ക ലംഘനം ; സെമിനാറിൽ പങ്കെടുത്താൽ കടുത്ത നടപടിയെന്ന് കെ സുധാകരൻ
മറ്റ് അജണ്ടകളില്ലാതെയാണ് കെ.വി തോമസിനെ സെമിനാറിൽ പങ്കെടുക്കാൻ വിളിച്ചത്. തോമസ് പങ്കെടുക്കേണ്ടെന്ന കോൺഗ്രസ് നിലപാട് ആശ്ചര്യജനകമാണ്. അതേക്കുറിച്ച് പ്രതികരിക്കേണ്ടത് കോൺഗ്രസ് നേതൃത്വമാണ്. കോൺഗ്രസിലെ മതനിരപേക്ഷ മനസുകളുടെ പ്രതിനിധിയാണ് കെ.വി തോമസ് എന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
Last Updated : Apr 7, 2022, 5:58 PM IST