കണ്ണൂര്‍: കരിവെള്ളൂർ പെരളം പ്രദേശത്തെ കാങ്കോൽ വില്ലേജുമായി ബന്ധിപ്പിക്കുന്ന പാലം നിർമാണം പാതിവഴിയിൽ നിലച്ചു. പെരളം മേഖലയിലെ കർഷകർക്ക് ഏറെ പ്രയോജനകരമാകുമായിരുന്ന കല്ലഞ്ചിറ പാലത്തിന്‍റെ നിർമാണമാണ് ആറ് വർഷത്തോളമായി പൂർണമായും നിലച്ച അവസ്ഥയിലുളളത്. സി കൃഷ്‌ണൻ എം എൽ എ യുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 35 ലക്ഷം രൂപ ഉപയോഗിച്ചാണ് തെക്കേ കൂവച്ചേരി ചോണോംകണ്ടം വയലിനു കുറുകെ പാലം നിർമാണം തുടങ്ങിയത്.
പാലം പണി പാതിവഴിയില്‍ നിലച്ചിട്ട് ആറ് വര്‍ഷം; പെരളത്തെ കര്‍ഷകര്‍ പ്രതിസന്ധിയില്‍
സി കൃഷ്‌ണൻ എം എൽ എ യുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 35 ലക്ഷം രൂപ വിനിയോഗിച്ചാണ് കരിവെള്ളൂർ പെരളം പ്രദേശത്തെ കാങ്കോൽ വില്ലേജുമായി ബന്ധിപ്പിക്കുന്ന പാലത്തിന്‍റെ നിർമാണം ആരംഭിച്ചത്. തെക്കേ കൂവച്ചേരി ചോണോംകണ്ടം വയലിനു കുറുകെ പാലം. എന്നാല്‍ പാലത്തിന്‍റെ നിര്‍മാണം ആറ് വർഷത്തോളമായി പൂർണമായും നിലച്ച അവസ്ഥയിലാണ്
എന്നാൽ പെരളം ഭാഗത്തെ നിർമാണം തുടങ്ങിയതല്ലാതെ പുരോഗതിയൊന്നും ഉണ്ടായില്ല. വയലിന്‍റെ മറുവശത്ത് കാങ്കോൽ ഭാഗത്ത് പാലം നിർമാണമോ റോഡ് നിർമാണമോ നടന്നില്ല. പെരളം മേഖലയിലെ കർഷകർക്ക് ഏറെ പ്രയോജനകരമാകുമായിരുന്ന പാലമാണിത്. പ്രദേശത്തെ മിക്ക നെൽ കർഷകരുടെയും കൃഷിയിടങ്ങൾ കാങ്കോൽ ഭാഗത്താണ്.
നിലവിൽ 1000 രൂപയോളം മുടക്കി വെള്ളൂർ വഴി ചുറ്റിയാണ് കാങ്കോലിലേക്ക് കർഷകർ പോകുന്നത്. നിർമാണം നടന്ന ഭാഗത്തും കർഷകർക്ക് പ്രശ്‌നങ്ങളുണ്ട്. പാലത്തിന്‍റെ നിർമാണ വേളയിൽ തോട്ടിൽ വേണ്ട വിധത്തിൽ ആഴം വര്‍ധിപ്പിക്കാത്തതിനാൽ തോടിന്‍റെ പാർശ്വ ഭിത്തികൾ പൊട്ടി വയലിലേക്ക് വെള്ളം കയറുന്നതും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.