കല്യാണത്തില്‍ പങ്കെടുത്തയാള്‍ക്ക് കൊവിഡ്; വധൂവരന്മാരുള്‍പ്പെടെ 43 പേര്‍ നിരീക്ഷണത്തില്‍ - കൊവിഡ്
കൊവിഡ് പ്രോട്ടോകോൾ അനുസരിച്ചു നടത്തിയ വിവാഹത്തിലാണ് കൊവിഡ് പരിശോധന ഫലം വരുന്നതിനു മുൻപ് രോഗം സ്ഥിരീകരിച്ചയാള്‍ പങ്കെടുത്തത്.
കല്യാണത്തില്‍ പങ്കെടുത്തയാള്‍ക്ക് കൊവിഡ്; വധുവരന്മാരുള്‍പ്പെടെ 43 പേര്‍ നിരീക്ഷണത്തില്‍
കണ്ണൂര്‍:തളിപ്പറമ്പ് ആന്തൂരിൽ കൊവിഡ് സ്ഥിരീകരിച്ച യുവാവ് ശനിയാഴ്ച നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്തതിനെ തുടർന്ന് വരനും വധുവും ഉൾപ്പെടെ 43 പേർ നിരീക്ഷണത്തില്‍. കൊവിഡ് പ്രോട്ടോകോൾ അനുസരിച്ചു നടത്തിയ വിവാഹത്തിലാണ് കൊവിഡ് പരിശോധന ഫലം വരുന്നതിനു മുൻപ് യുവാവ് പങ്കെടുത്തത്. ആന്തൂർ നണിച്ചേരി സ്വദേശിക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.