ബ്രസീല്‍ ടീമിന്‍റെ ഫ്ലക്‌സ് സ്ഥാപിക്കാന്‍ ശ്രമം; മരത്തില്‍ നിന്നും വീണ ആരാധകന് ദാരുണാന്ത്യം - ബ്രസീല്‍ ഫ്ലക്‌സ് വയ്‌ക്കുന്നതിനിടെ യുവാവ് മരിച്ചു
കണ്ണൂര്‍ അഴീക്കോട് അലവിൽ എന്ന പ്രദേശത്ത് ഇന്ന് രാവിലെയാണ് സംഭവം
ബ്രസീല്‍ ടീമിന്‍റെ ഫ്ലക്‌സ് സ്ഥാപിക്കാന്‍ ശ്രമം; മരത്തില്‍ നിന്നും വീണ് യുവാവിന് ദാരുണാന്ത്യം
കണ്ണൂര്‍:ബ്രസീല്‍ ഫുട്‌ബോള്‍ ടീമിന്‍റെ ഫ്ലക്‌സ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് മരത്തിൽ നിന്നും വീണുമരിച്ചു. അഴീക്കോട് അലവിൽ സ്വദേശി നിതീഷാണ് മരിച്ചത്. അലവിൽ പ്രദേശത്തെ ബസ് സ്റ്റോപ്പിന് സമീപത്ത് ഫ്ലക്‌സ് വയ്‌ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം.