കേരളം

kerala

ETV Bharat / state

കണ്ണൂരിൽ ബോംബ് പൊട്ടി ഒന്നര വയസുകാരനടക്കം രണ്ടുപേർക്ക് പരിക്ക് - bomb blast kannur

ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കിട്ടിയ ഐസ്ക്രീം കപ്പ് കുട്ടികൾ വീട്ടിൽ കൊണ്ടുവന്ന് കളിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.

കണ്ണൂരിൽ ബോംബ് സ്ഫോടനം  രണ്ടുപേർക്ക് പരിക്ക്  രാഷ്‌ട്രീയ അക്രമം  bomb blast kannur  നിയമസഭാ തെരഞ്ഞെടുപ്പ്
കണ്ണൂരിൽ ബോംബ് പൊട്ടിത്തെറിച്ച് ഒന്നര വയസുകാരനടക്കം രണ്ടുപേർക്ക് പരിക്ക്

By

Published : May 4, 2021, 3:28 PM IST

കണ്ണൂർ: ഇരിട്ടി പടിക്കച്ചാലിൽ ബോംബ് പൊട്ടിത്തെറിച്ച് ഒന്നര വയസുകാരനടക്കം രണ്ടുപേർക്ക് പരിക്ക്. സഹോദരങ്ങളായ മുഹമ്മദ്‌ ആമീൻ (5) മുഹമ്മദ്‌ റദീഹ് (ഒന്നര വയസ്) എന്നിവർക്കാണ് പരിക്കേറ്റത്. ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കിട്ടിയ ഐസ്ക്രീം കപ്പ് വീട്ടിൽ കൊണ്ടുവന്ന് കളിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.

Also Read:പിണറായി വിജയനെ അഭിനന്ദിച്ചും പുകഴ്‌ത്തിയും സി.കെ പദ്‌മനാഭൻ

സാരമായി പരിക്കേറ്റ മുഹമ്മദ്‌ ആമീനെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് സംഘർഷം ഉണ്ടാകാറുള്ള മേഖലയാണിത്. ഐസ്ക്രീം ബോംബാണിതെന്നും പരിശോധന തുടങ്ങിയെന്നും മുഴക്കുന്ന് പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details