മുഴക്കുന്നിൽ നാടൻബോംബ് പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക് - bomb_blast
സ്ഫോടനത്തിൽ ഒരു തൊഴിലാളിയുടെ വലത് കൈക്കും കാലിലും പരിക്കേറ്റു. ഓമന ദയാനന്തനാണ് (53) പരിക്കേറ്റത്.
മുഴക്കുന്നിൽ നാടൻ ബോംബ് സ്ഥോടനം
കണ്ണൂർ: മുഴക്കുന്ന് മാമ്പറത്ത് നാടൻബോംബ് സ്ഫോടനം. തൊഴിലുറപ്പ് തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് ബോംബ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ഒരു തൊഴിലാളിയുടെ വലത് കൈക്കും കാലിലും പരിക്കേറ്റു. ഓമന ദയാനന്തനാണ് (53) പരിക്കേറ്റത്. ഇവരെ ഇരിട്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തൊൻപതോളം സ്ത്രീകൾ ജോലി എടുക്കുന്ന സമയത്താണ് സ്ഫോടനം നടന്നത്.
Last Updated : Mar 6, 2020, 2:16 PM IST