കണ്ണൂർ:തലശേരിയിൽ കോൺഗ്രസ് പ്രവർത്തകൻ്റെ വീടിന് നേരെ ബോംബേറ്. കോടിയേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയംഗം പി.എം കനകരാജിൻ്റെ വീടിനുനേരെയാണ് പെട്രോൾ ബോംബേറുണ്ടായത്. ചൊവ്വാഴ്‌ച അർധരാത്രിയോടെയാണ് സംഭവം.
കോപ്പാലം മൂഴിക്കരയിലെ 'പുതിയ വീട്ടിൽ' വീടിനു നേരെയാണ് ബോംബെറിഞ്ഞത്. ബോംബേറിൽ വീടിൻ്റെ മുൻവശത്തെ വാതിലുകൾ കത്തിക്കരിഞ്ഞു. ഭാര്യയും വയോധികയായ അമ്മയും മാത്രമായിരുന്നു സംഭവസമയം വീട്ടിലുണ്ടായിരുന്നത്.