കണ്ണൂര്‍ : തോട്ടടയില്‍ ബോംബാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഏച്ചൂര്‍ സ്വദേശി ജിഷ്‌ണു (26)ആണ് മരിച്ചത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്‌ച രാത്രി സമീപത്തെ കല്യാണവീട്ടിലുണ്ടായ തര്‍ക്കത്തിന്‍റെ ബാക്കിയായാണ് ആക്രമണമെന്നാണ് പൊലീസ് നിഗമനം. ഇന്ന് (ഞായറാഴ്‌ച) ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ജിഷ്‌ണുവും സുഹൃത്തുക്കളും കല്യാണവീട്ടിലേക്ക് പോകുന്ന വഴിയാണ് ബോംബേറുണ്ടായത്. അക്രമികള്‍ ഓടി രക്ഷപ്പെട്ടു.
കണ്ണൂരില്‍ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ടു ; ആക്രമണം വിവാഹ വീട്ടിലേക്ക് പോകുംവഴി - Kannur Latest news
ഏച്ചൂര്‍ സ്വദേശി ജിഷ്‌ണു (26)ആണ് മരിച്ചത്. വിവാഹ വീട്ടിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ആക്രമണമെന്നാണ് നിഗമനം
കണ്ണൂരില്‍ ബോംബ് പൊട്ടി ഒരാള്‍ കൊല്ലപ്പെട്ടു
Also Read: കാരക്കോണത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി; അഞ്ച് ദിവസത്തിലധികം പഴക്കം
തോട്ടട മനോരമ ഓഫീസിന് സമീപം റോഡിൽ ഒരാളെ മരിച്ചനിലയിൽ കണ്ടെത്തിയെന്ന് നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. ജിഷ്‌ണുന്‍റെ ശരീരത്തിൽ ഗുരുതരമായ പരിക്കുകളുണ്ട്. ശരീരത്തിൽ വടിവാൾ ഉപയോഗിച്ച് വെട്ടിയതിന്‍റെ പാടുകളുമുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Last Updated : Feb 13, 2022, 8:39 PM IST