കേരളം

kerala

ETV Bharat / state

ബിജെപി പ്രവർത്തകന്‍റെ വീടിന് നേരെ ബോംബേറ് - Mahi

കേസുമായി ബന്ധപ്പെട്ട് മൂന്ന് സിപിഎം പ്രവർത്തകരെ പള്ളൂർ പൊലീസ് കസ്റ്റഡിയിലെടുത്തു

വീടിന് നേരെ ബോംബേറ്

By

Published : May 19, 2019, 12:08 PM IST

Updated : May 19, 2019, 12:35 PM IST

കണ്ണൂർ: മാഹി പള്ളൂരിൽ ബിജെപി പ്രവർത്തകന്‍റെ വീടിന് നേരെ ബോംബേറ്. ബിജെപി പ്രവർത്തകനായ രവീന്ദ്രന്‍റെ പളളൂർ കോയ്യോട്ട് തെരുവിലെ വീടിന് നേരെ പുലർച്ചെയാണ് ബോംബേറുണ്ടായത്. സംഭവത്തിൽ ആളപായമില്ല. കേസുമായി ബന്ധപ്പെട്ട് മൂന്ന് സിപിഎം പ്രവർത്തകരെ പള്ളൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘർഷ സാധ്യത കണക്കിലെടുത്ത് മാഹിയിൽ പൊലീസ് സുരക്ഷ ശക്തമാക്കി. മേഖലയിൽ പൊലീസ് പരിശോധന നടത്തി. കണ്ണൂരിൽ നിന്നെത്തിയ ബോംബ്, ഡോഗ് സ്കോഡുകളുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. അക്രമികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മാഹി പൊലീസ് സൂപ്രണ്ട് വംശീതര റെഡ്ഡി അറിയിച്ചു.

രവീന്ദ്രന്‍റെ പളളൂർ കോയ്യോട്ട് തെരുവിലെ വീട്
Last Updated : May 19, 2019, 12:35 PM IST

ABOUT THE AUTHOR

...view details